ശബരിമല: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിൽ കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ നാളെ സ്വർണം സൂക്ഷിക്കുന്ന സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും. സ്വർണവും വെള്ളിയും സട്രോങ് റൂമിൽനിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. ശബരിമലയിൽ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വർണവും വെള്ളിയും അടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ കാര്യത്തിലാണ് കുറവുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലൻസിന് അടക്കം ചില പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം നാളെ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്ട്രോങ് റൂമിലേയ്ക്കെത്തുന്ന സ്വർണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്ന കാര്യത്തിൽ ശരിയായ രേഖകളൊന്നും ഇല്ലെന്നും കൃത്യത ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. സ്വർണം സൂക്ഷിക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും ഓഡിറ്റ് വിഭാഗം പരിശോധിക്കും. ശബരിമല ക്ഷേത്രത്തിൽ ലഭിക്കുന്ന സ്വർണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നത് ആറന്മുള ക്ഷേത്രത്തോട് ചേർന്നുള്ള തിരുവിതാംകൂർ ദേവസ്വത്തിന്റെ സ്ട്രോങ് റൂമിലാണ്. അസിസ്റ്റൻഡ് അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് സ്ട്രോങ് റൂമിന്റെ ചുമതല. മൂന്ന് ഉദ്യോഗസ്ഥർ ഒരുമിച്ച് ഉണ്ടെങ്കിൽ മാത്രമേ സ്ട്രോങ് റൂം തുറക്കാൻ സാധിക്കുകയുള്ളൂ. സ്വർണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥർ പുതിയ ആൾ വരുമ്പോൾ കൃത്യമായി ചുമതല കൈമാറുന്ന കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് തിരുവിതംകൂർ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. സ്വർണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. പുതിയ ഉദ്യോഗസ്ഥൻ വരുമ്പോൾ പഴയ ആൾ സ്വർണത്തിന്റെ കണക്കുകൾ കൈമാറുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് വർഷമായി അത് നടക്കുന്നില്ല. ഇക്കാര്യത്തിലാണ് പരാതി ഉണ്ടായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയിൽ എന്തെങ്കിലും അപാകം കണ്ടെത്തിയാൽ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:offering gold inSabarimala
from mathrubhumi.latestnews.rssfeed http://bit.ly/2Wti2Qk
via
IFTTT
No comments:
Post a Comment