തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനം കൊണ്ടുണ്ടായ പ്രശ്‌നങ്ങളുടെ നേട്ടം ബിജെപ്പിക്ക് ഗുണം ചെയ്തില്ലെന്ന് എം എല്‍ എ ഓ രാജഗോപാല്‍. എന്നാല്‍ ശബരിമല പ്രശ്‌നം വന്നപ്പോള്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത യുഡിഎഫിനാണ് ഗുണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ പോലും വിചാരിച്ച അത്രയും വോട്ട് ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മില്‍ നിന്നും യുഡിഎഫിലേക്ക് വോട്ട് മറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ അറിയപ്പെടുന്ന ചില നേതാക്കളാണ് വോട്ട് യുഡിഎഫിന് മറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടേണ്ടിയിരുന്ന നേമത്തും കഴക്കൂട്ടത്തും പ്രതീക്ഷിച്ചത്രയും വോട്ട് നേടാനായില്ല. ഇതിന് കാരണം ബിജെപി ജയിക്കോമോന്നുള്ള ഭയം കാരണം യുഡിഎഫിലേക്ക് സിപിഎം വോട്ട് മറിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ പരാജയപ്പെടുത്തിയ സിപിഎം നേതാക്കളും വോട്ട് മറിച്ചു. പല നേതാക്കളുടെയും പേരുപറയാതെയായിരുന്നു രാജഗോപാലിന്റെ ആരോപണം.
തനിക്ക് വ്യക്തിപരമായി കിട്ടിയ വോട്ടു പോലും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് കിട്ടിയില്ലെന്നും, കഴിഞ്ഞ തവണ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടിന്റെ കുറച്ചു മാത്രമേ ലഭിച്ചുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2YP4U5Y
via IFTTT
No comments:
Post a Comment