തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും തിരിച്ചടി നല്‍കണമെന്ന തന്റെ ആഹ്വാനം ജനം ഉള്‍ക്കൊണ്ടതാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ശബരിമല കര്‍മ്മ സമിതി നേതാവ് സ്വാമി ചിദാന്ദപുരി. ഈ ഫലം വഴിത്തിരിവാണ്. ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കിലും ബി.ജെ.പിക്ക് ഭാവിയില്‍ സീറ്റുകള്‍ നേടാനാകുമെന്നാണ് ഈ ട്രെന്‍ഡ് വ്യക്തമാക്കുന്നതെന്നും സ്വാമി അവകാശപ്പെട്ടു.
കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച് ഹൈന്ദവ വിശ്വാസത്തെ ആചാരക്രമത്തെ ചവിട്ടി മെതിക്കുകയും അവഹേളിക്കുകയും ചെയ്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നാണ് താന്‍ ആഹ്വാനം ചെയ്തതെന്നും സ്വാമി പറഞ്ഞു. എന്‍.ഡി.എയ്ക്ക് എവിടെയാണോ പൂര്‍ണമായ വിജയസാധ്യതയുള്ളത് അവിടെ എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്യണമെന്നും അല്ലാത്തിടത്ത് കേരള കോണ്‍ഗ്രസിനോ മുസ്ലീം ലീഗിനോ ആര്‍ക്കു ചെയ്താലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നായിരുന്നു തന്ത്രം അത് ജനം ഏറ്റെടുത്തുവെന്നും ചിദാനന്ദപുരി പറഞ്ഞു.
ഈ ട്രെന്‍ഡ് നിലനിര്‍ത്താനായാല്‍ നാളെ ബി.ജെ.പിക്ക് കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. കാരണം ഹിന്ദുത്വത്തെ ഇത്രയേറെ അവഹേളിച്ച ഒരു സംവിധാനം വേറെയില്ല. അതിന് ജനാധിപത്യ രീതിയില്‍ ഭരണഘടന അനുവദിക്കുന്ന രീതിയില്‍ പ്രതികരിക്കനമെന്നാണ് ആവശ്യപ്പെട്ടത്. അത് ജനം ചെവിക്കൊണ്ടുവെന്നും സ്വാമി പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകര്‍ ശബരിമല ആചാരം സംരക്ഷിക്കാന്‍ അങ്ങേയറ്റം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനനുസരിച്ച് സമൂഹം മനസിലാക്കുകയും അവരുടെ വോട്ട് ഷെയര്‍ ഉയരുകയും ചെയ്തിട്ടുണ്ട്. ആ ട്രെന്‍ഡ് മുന്നോട്ട് പോകുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് ചിദാനന്ദപുരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ യു.ഡി.എഫുമായി ബി.ജെ.പി പരാസ്യമായ ധാരണയുണ്ടാക്കണമെന്ന് ചിദാനന്ദപുരി തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യപ്പെട്ടിരുന്നു.
from mangalam.com http://bit.ly/2HA0RV5
via IFTTT
No comments:
Post a Comment