കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർഗ്ഗീയ പ്രസംഗം നടത്തി വോട്ട് പിടിക്കാൻ യോഗി ആദിത്യനാഥിന്റെ ശ്രമം. ദുർഗ്ഗാപൂജയുടെ സമയം മാറ്റില്ലെന്നും വേണമെങ്കിൽ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടേയെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗം. മുഹറവും ദുർഗ്ഗാപൂജയും ഒരേ ദിവസമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരമാർശം. "രാജ്യം മുഴുവനും ദുർഗ്ഗാപൂജയും മുഹറവും ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. യുപിയിൽ ഓഫീസർമാർ എന്നോട് ചോദിച്ചു ദുർഗ്ഗാ പൂജയുടെ സമയക്രമം മാറ്റാനാവുമോ എന്ന്. പൂജയുടെ സമയക്രമം മാറ്റാനാവില്ലെന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് സമയത്തിൽ മാറ്റം വരുത്തണമെങ്കിൽ മുഹറത്തിന്റെ ഘോഷയാത്ര സമയം മാറ്റിക്കോളൂ, എന്നാണ് ഞാൻ യുപി ഓഫീസർമാരോട് പറഞ്ഞത്", യോഗി ആദിത്യനാഥ് പശ്ചിമബംഗാളിലെ ബറാസത്തിൽ പ്രസംഗത്തിനിടെ പറഞ്ഞു. "മമതയ്ക്ക് ബിജെപിയെ പേടിയാണ്. അതിനാലാണ് അവർ പാർട്ടി പ്രവർത്തകരെ ആക്രമിക്കുന്നതും റാലികൾ പിൻവലിക്കുന്നതും", യോഗി തുടർന്നു. യോഗി ആദിത്യനാഥിന്റെ മൂന്ന് റാലികളിൽ ഒന്ന് ആൾക്കൂട്ടം സ്റ്റേജ്തകർത്തതിനെ തുടർന്ന് പിൻവലിച്ചിരുന്നു. സംഭവത്തെ അപലപിച്ച് കൊണ്ട് ബംഗാളിൽ ഭരണഘടനാസംവിധാനങ്ങളെല്ലാം തകർന്നിരിക്കുകയാണെന്ന് യോഗി കുറ്റപ്പെടുത്തി. ഭീകരസംഘടനയായ ഐഎസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ മമതയുമായി താരതമ്യം ചെയ്തും യോഗി സംസാരിച്ചു. ഐഎസ് നേതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മമത ബാഗ്ദീദിയാവാൻ ആഗ്രഹിക്കുകയാണ് എന്നായിരുന്നു യോഗിയുടെ പരിഹാസം. content highlights:UP CM Yogi Adityanath controversial statement,change timing of Muharram procession, not Durga Pooja
from mathrubhumi.latestnews.rssfeed http://bit.ly/30nbRwD
via
IFTTT
No comments:
Post a Comment