ആറാം ഘട്ടത്തിന്റെ അവസാനത്തോടെ ബിജെപി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു: പ്രതിപക്ഷം നേതാവിനെ തിരഞ്ഞെടുത്തോളാന്‍ അമിത് ഷായുടെ അറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ആറാം ഘട്ടത്തിന്റെ അവസാനത്തോടെ ബിജെപി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു: പ്രതിപക്ഷം നേതാവിനെ തിരഞ്ഞെടുത്തോളാന്‍ അമിത് ഷായുടെ അറിയിപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിന്റെ അവസാനത്തോടെ കേവല ഭൂരിപക്ഷം ഭൂരിപക്ഷം ബിജെപി നേടിക്കഴിഞ്ഞുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇനി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് യോഗം ചേര്‍ന്ന് അവരുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവസരമാണെന്നും അമിത് ഷാ പറഞ്ഞു.

''ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ് ഘട്ടങ്ങള്‍ കഴിഞ്ഞതോടെ ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി നേടിക്കഴിഞ്ഞുവെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. ഏഴാംഘട്ടം കൂടി കഴിയുന്നതോടെ പാര്‍ട്ടിയുടെ ഭൂരിപക്ഷം 300 കടക്കും'' അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായിരിക്കും ടിആര്‍എസിനെ പോലുള്ള പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിന് വേണ്ടത്ര സീറ്റ് ഏതെങ്കിലും പാര്‍ട്ടിക്ക് ഇത്തവണയും ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മെയ് 19നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് ഫലപ്രഖ്യാപനം.



from mangalam.com http://bit.ly/2JpgXDc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages