മൊബൈല്‍ ആപ്പില്‍ അശ്ലീല പരസ്യമെന്ന് പരാതി; കുറിക്കുകൊള്ളുന്ന മറുപടിയുമായി ഐആര്‍സിടിസി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

മൊബൈല്‍ ആപ്പില്‍ അശ്ലീല പരസ്യമെന്ന് പരാതി; കുറിക്കുകൊള്ളുന്ന മറുപടിയുമായി ഐആര്‍സിടിസി

ന്യൂഡല്‍ഹി: ഐആര്‍സിടിസിയുടെ മൊബൈല്‍ ആപ്പില്‍ അശ്ലീല പരസ്യമെന്ന് പരാതി നല്‍കിയ വ്യക്തിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഐആര്‍സിടിസി. ആനന്ദ് കുമാര്‍ എന്ന വ്യക്തിയാണ് ഐആര്‍സിടിസിയുടെ കൈയ്യില്‍ വടികൊടുത്ത് അടി വാങ്ങിയത്.

അശ്ലീല പരസ്യത്തെക്കുറിച്ച് ട്വിറ്ററില്‍ ചിത്രം സഹിതമായിരുന്നു ആനന്ദ് കുമാറിന്റെ രംഗപ്രവേശനം. ഇത്തരം ചിത്രങ്ങള്‍ അപമാനകരമാണെന്നും അലോസരപ്പെടുത്തുന്നുവെന്നും വൃത്തിക്കേടാണെന്നും ഐആര്‍സിടിസിയെ ടാഗ് ചെയ്ത് ട്വിറ്റ് ചെയ്യുകയായിരുന്നു. റെയില്‍വേക്ക് പുറമെ വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെയും ഇയാള്‍ ടാഗ് ചെയ്തിരുന്നു.

ഇതിന് മിന്നും മറുപടിയായിരുന്നു ഐആര്‍സിടിസി നല്‍കിയത്. സൈറ്റിലെ പരസ്യങ്ങള്‍ നിങ്ങളുടെ തന്നെ സെര്‍ച്ച് ഹിസ്റ്ററിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും സ്വന്തം സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്താല്‍ മതിയെന്നും ഐആര്‍സിടിസി തിരികെ ട്വിറ്റ് ചെയ്തു. ഇതോടെ പരാതിക്കാരന്‍ നിമിഷ നേരം കൊണ്ട് പ്രശസ്ഥനായി. ട്രോളുകളും മീമുകളായും നിറയുകയാണ് കുമാറിന്റെ അബദ്ധം.



from mangalam.com http://bit.ly/2W1d6OD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages