ശബരിമല കയറുക എന്നത് മാത്രമാകരുത് സ്ത്രീകളുടെ ലക്ഷ്യം; നിയുക്ത വനിതാ എം.പി രമ്യാ ഹരിദാസിന് സ്ത്രീകളോട് പറയാനുള്ളത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ശബരിമല കയറുക എന്നത് മാത്രമാകരുത് സ്ത്രീകളുടെ ലക്ഷ്യം; നിയുക്ത വനിതാ എം.പി രമ്യാ ഹരിദാസിന് സ്ത്രീകളോട് പറയാനുള്ളത്

സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ ചിന്ത ശബരിമല കയറുന്നതില്‍ മാത്രമാകരുതെന്നും പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ശബരിമലയില്‍ കയറണം എന്നതിലപ്പുറത്തേയ്ക്ക് വിശാലമായി ചിന്തിക്കാന്‍ ശേഷിയുള്ളവരാകണമെന്നും നിയുക്ത എംപി രമ്യ ഹരിദാസ്. പെണ്‍കുട്ടികള്‍ ഇനിയും എത്തപ്പെടാത്ത ഒരുപാട് മേഖലകളുണ്ട്. അവിടേയ്ക്കാകണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

പെണ്‍കുട്ടികള്‍ നല്ല അഥകളും കവിതകളും എഴുതണം. ശബരിമലയിലേയ്ക്ക് എത്തപ്പെടുക എന്നത് മാത്രമല്ല ഒരു സ്ത്രീയുടെ ലക്ഷ്യമെന്നും രമ്യ പറയുന്നു. ശബരിമല വിഷയത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ തന്റെ വ്യക്തിപരമായ നിലപാട് കോണ്‍ഗ്രസിനൊപ്പമാണെന്നും രമ്യ കൂട്ടിചേര്‍ത്തു. എ.വിജയരാഘവന്റെ വിവാദ പ്രസ്താവനയില്‍ സ്വയം നടപടിയെടുത്തില്ലെന്നും തന്റെ സ്‌റ്റേറ്റ്‌മെന്റ് എടുക്കാന്‍ തയ്യാറായില്ലെന്നും രമ്യ വനിതാ കമ്മിഷനെ കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആലത്തൂരില്‍ രമ്യ തോല്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് രമ്യയെ അധിക്ഷേപിച്ചുകൊണ്ട് വിജയരാഘവന്‍ പ്രസ്താവന നടത്തിയത്. ഒപ്പം ദീപ നിശാന്തിന്റെ പോസ്റ്റും ചര്‍ച്ചയായിരുന്നു.



from mangalam.com http://bit.ly/30WahCe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages