തൃശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ചൊല്ലി ആന ഉടമകള്‍ ഇടയുന്നു. രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പിന് അനുവദിച്ചില്ലെങ്കില്‍ മറ്റ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ആനകളെ വിട്ടുനല്‍കില്ലെന്നാണ് ആന ഉടമ സംഘം നിലപാട്. മെയ് 11 മുതല്‍ ആനകളെ പൂരത്തിനൊ ഉത്സവങ്ങള്‍ക്കോ മറ്റ് പൊതുപരിപാടികള്‍ക്കോ വിട്ടുനല്‍കില്ല. എല്ലാ ആന ഉടമകളും ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. ദേവസ്വങ്ങളുടെ ഉടമസ്ഥതയിലുള്ള ആനകളെ മാത്രമായിരിക്കും ഇനി എഴുന്നള്ളിപ്പിന് ലഭിക്കുകയെന്നും ആന ഉടമകള്‍ പറഞ്ഞു.
ആന ഉടമകളെ മനഃപൂര്‍വ്വം ഉപദ്രവിക്കുന്നതാണ് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും നിലപാടെന്ന് ആന ഉടമ സംഘം ആരോപിച്ചു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കുംവരെ വിലക്ക് തുടരും. വനംമന്ത്രിയെ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭ എടുത്ത തീരുമാനം അട്ടിമറിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ആന ഉടമകള്‍ പറഞ്ഞു.
from mangalam.com http://bit.ly/2LExvsC
via IFTTT
No comments:
Post a Comment