കൊച്ചി: കഴിഞ്ഞ ദിവസം ചൊവ്വരപള്ളിയില്‍ വച്ച് വിവാഹിതരായ നടി പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും ഇന്ന് വീണ്ടും വിവാഹിതരയി. ഹിന്ദു ആചാരപ്രകാരം ശ്രീനിഷിന്റെ നാടായ പാലക്കാട് മണ്ണാര്‍ക്കാടുള്ള അമ്മു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
ചുവന്ന പട്ടുസാരിയില്‍ സുന്ദരിയായാണ് പേളി മാണി വിവാഹ മണ്ഡപത്തില്‍ എത്തിയത്. സില്‍ക്ക് ജുബ്ബയും മുണ്ടും ആയിരുന്നു ശ്രീനിഷിന്റെ വേഷം. ഈ മാസം അഞ്ചിനായിരുന്നു ക്രിസ്ത്യന്‍ ആചാരപ്രകാരം ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിവാഹസത്കാരവും നടന്നു.
ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തരായ ഇരുവരും റിയാലിറ്റി ഷോയിലൂടെയാണ് തങ്ങളുടെ പ്രണയം പുറത്തുവിട്ടത്. റിയാലിറ്റി ഷോ കഴിഞ്ഞാല്‍ തങ്ങള്‍ വിവാഹിതരാകുമെന്നും ഇവര്‍ പറഞ്ഞിരുന്നു.
അതേസമയം, കത്തോലിക്കാ വിശ്വാസിയായ പേളി മാണി അക്രൈസ്തവനായ ശ്രീനിഷിനെ വിവാഹം കഴിച്ചത് സഭാനേതൃത്വം അനുകൂലിച്ചിനെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതോടെ വിവാഹത്തിന് അനുമതി നല്‍കിയതിനെ ന്യായീകരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ ജാഗ്രതാ സമിതി കണ്‍വീനര്‍ ഫാ.പോള്‍ കരേടന്‍ പ്രസ്താവനയും ഇറക്കി.
[IMG]
''പേളിയുടെ വിവാഹം നടന്നത് സഭാ നിയമപ്രകാരവും അവര്‍ ഇരുവരുടെയും സമ്മതപ്രകരവുമാണ്. അവള്‍ക്കു സഭയില്‍ നില്‍ക്കണമെന്നും, കുഞ്ഞുങ്ങളെ ക്രിസ്തവ വിശ്വാസത്തില്‍ വളര്‍ത്താന്‍ സമ്മതമാണെന്നും, മറ്റു മതാചാരപ്രകാരം വിവാഹംനടത്തില്ലെന്നും എഴുതികൊടുത്തതിന് ശേഷം അവര്‍ക്കു((disparity of cult) കൊടുത്ത അനുവാദപ്രകാരമാണ് വിവാഹം നടന്നത്. ഒരു സഭാംഗം ക്രിസ്തുസ്‌നേഹത്തില്‍ നിന്നും നാം തിരിച്ചറിഞ്ഞ സത്യ ദൈവവിശ്വാസത്തില്‍ നിന്നും അകന്നു പോകതിരിക്കാന്‍ സഭ കാണിക്കുന്ന കാരുണ്യത്തിന്റെ നടപടിയാണിത്. അവശ്യസമയത്തു ഏതൊരു വിശ്വാസിക്കും ലഭിക്കുന്ന അനുകുല്യമാണിത്. തെറ്റിധാരണകള്‍ പ്രചരിപ്പിക്കല്ലേ'' എന്നയാിരുന്നു ജാഗ്രതാ സമിതിയുടെ നിലപാട്.
പേളി മാണിയുടെ വിവാഹം കൗദാശികമാണോ എന്നതിനെ ചൊല്ലിയും വിവദമുയര്‍ന്നു. ഇതിനിടെയാണ് മറ്റ് മതാചാരപ്രകാരം വിവാഹം നടത്തില്ലെന്ന് സഭയ്ക്ക് എഴുതിക്കൊടുത്ത ഉറപ്പ് പേളി മാണി ലംഘിച്ചുവെന്ന പുതിയ വിവാദമാണ് ഇപ്പോള്‍ ഉയരുന്നത്.
[IMG]
from mangalam.com http://bit.ly/2YbjWlX
via IFTTT
No comments:
Post a Comment