ശബരിമലവിഷയം ഇടതുപക്ഷത്തിന് ദോഷം ചെ​യ്തെന്ന് ബാലകൃഷ്ണപിള്ള ; വിശ്വാസം മുന്‍നിര്‍ത്തിയുള്ള എന്‍എസ്എസ് നിലപാടായിരുന്നു ശരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ശബരിമലവിഷയം ഇടതുപക്ഷത്തിന് ദോഷം ചെ​യ്തെന്ന് ബാലകൃഷ്ണപിള്ള ; വിശ്വാസം മുന്‍നിര്‍ത്തിയുള്ള എന്‍എസ്എസ് നിലപാടായിരുന്നു ശരി

കൊല്ലം: വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്ന് കേരളാകോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്തെന്നും പറഞ്ഞു. ശബരിമല വിഷയത്തിൽ എൻഎസ്എസ് എടുത്തതായിരുന്നു ശരിയായ നിലപാട് എന്നും വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എൻഎസ്എസിന്റേതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായി. സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായ രീതിയില്‍ ആയിരുന്നില്ല. ശബരിമല വിഷയം ഹിന്ദുക്കളെ മാത്രമല്ല മറ്റ് മതസ്ഥരെ കൂടി സ്വാധീനിച്ചു. വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.

കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബാലകൃഷ്ണപിള്ള ഒരു ചാനലിന് നല്‍കിയ അഭിമുഖത്തലാണ് ഇക്കാര്യം പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ല്‍ 19 സീറ്റിലും ഇടതുപക്ഷം പരാജയപ്പെട്ടിരുന്നു.



from mangalam.com http://bit.ly/2Eu0zxi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages