കശ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു: അക്രമം സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

കശ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു: അക്രമം സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ

ന്യൂഡല്‍ഹി: കശ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ജമ്മു കശ്മീരില്‍ അനന്തനാഗ് ജില്ലയിലാണ് ബിജെപി നേതാവായ ഗുല്‍ മുഹമ്മദ് മിര്‍(60) ആണ് ശനിയാഴ്ച വെടിയേറ്റ് മരിച്ചത്. തെക്കന്‍ കശ്മീരിലെ പാര്‍ട്ടി ഭാരവാഹിയാണ് ഗുല്‍ മുഹമ്മദ് ഗില്ലിന്റെ സുരക്ഷ അടുത്തിടെയാണ് സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിച്ചതെന്ന് ബിജെപി വ്യക്തമാക്കി.

നൗഗാം വെറിനാഗ് പ്രദേശത്തുള്ള വീട്ടിലേക്ക് മൂന്നു ഭീവ്രവാദികള്‍ എത്തുകയും അദേഹത്തിന്റെ കാറിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാഹനം കൊണ്ടുപോകാനായി എടുത്തതിനു പിന്നാലെ മിറിന്റെ നെഞ്ചിലും വയറ്റിലും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ പ്രദേശം സേന വളഞ്ഞിരിക്കുകയാണ്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഗുല്‍ മുഹമ്മദ് മിര്‍ 200ഘ ലും 2014 ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ദൊറു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകം, മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി.



from mangalam.com http://bit.ly/2Y2HF7K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages