കൗമാരക്കാരിയെ പിതാവ് ആറു വര്‍ഷത്തോളം ബലാത്സംഗത്തിനിരയാക്കി; രണ്ടു തവണ ഗര്‍ഭഛിദ്രത്തിനും വിധേയയാക്കി, ഇപ്പോള്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

കൗമാരക്കാരിയെ പിതാവ് ആറു വര്‍ഷത്തോളം ബലാത്സംഗത്തിനിരയാക്കി; രണ്ടു തവണ ഗര്‍ഭഛിദ്രത്തിനും വിധേയയാക്കി, ഇപ്പോള്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൗമാരക്കാരിയായ മകളെ ആറു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത 40 കാരനായ പിതാവ് അറസ്റ്റില്‍. യു.പിയിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭിണിയായി. രണ്ടു തവണ പിതാവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. 19 വയസ്സുള്ള പെണ്‍കുട്ടി രണ്ടുമാസം മുന്‍പ് പ്രസവിക്കുകയും ചെയ്തു.

എന്നാല്‍ വെള്ളിയാഴ്ച ഓട്ടോ ഡ്രൈവര്‍ കൂടിയായ പിതാവ് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പ്രതിഷേധിച്ചു. പോലീസിനെ വിളിക്കുകയും ചെയ്തു. ഇതോടെയാണ് പിതാവ് അറസ്റ്റിലായത്.

മകള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന കാര്യം അമ്മയ്ക്കും അറിവുണ്ടായിരുന്നു. എന്നല്‍ ഭയവും ഭര്‍ത്താവിന്റെ ഉപദ്രവും സമൂഹത്തില്‍ നിന്നു നേരിടുന്ന അപമാനവും കാരണം അമ്മ ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. അമ്മ ഒരിക്കലും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

പെണ്‍കുട്ടി പ്രസവിച്ചതോടെ പെണ്‍കുട്ടിയുടെ കാമുകന്റെ മേല്‍ കുറ്റംചാരി അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഏതാനും ദിവസം ഭര്‍തൃവീട്ടില്‍ താമസിച്ച ശേഷം മാതാപിതാക്കളുടെ അടുത്ത് കുറച്ചുദിവസം താമസിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയമാണ് പിതാവ് വീണ്ടും മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

പിതാവിനെതിരെ മനപൂര്‍വ്വം ഉപദ്രവിക്കല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.



from mangalam.com http://bit.ly/2WpOGiA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages