'ഈരാറ്റുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല; പിസി ജോര്‍ജ്ജ് എംഎല്‍എ നിയമസഭയുടെ പടി കാണില്ല'; പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

'ഈരാറ്റുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല; പിസി ജോര്‍ജ്ജ് എംഎല്‍എ നിയമസഭയുടെ പടി കാണില്ല'; പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി

കോട്ടയം: മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍എ നിയമസഭയുടെ പടി കാണില്ലെന്ന് പറഞ്ഞ് പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവിയുടെ പ്രസംഗം വൈറലാകുന്നു. പി സി ജോര്‍ജ് എംഎല്‍എ രാജിവെക്കണമെന്നും 1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ടുകള്‍ കൊണ്ടാണ് ഒരു ഭാഗത്ത് പിന്തുണയ്ക്കുകയും മറുഭാഗത്ത് കാല് വാരുകയും ചെയ്ത പി സി ജോര്‍ജ്ജുമായി ഇനിയൊരു സന്ധിയുമില്ലെന്നും മൗലവി പറയുന്നു.

'പി സി ജോര്‍ജ് എംഎല്‍എ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം എന്ന് പറഞ്ഞാണ് മൗലവിയുടെ വീഡിയോ തുടങ്ങുന്നത്. 1980 മുതല്‍ മുസ്ലിം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എംഎല്‍എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈവിടുത്ത ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലിം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാറ്റുപേട്ടക്കാര്‍. ഈരാറ്റുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള് കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ' എന്നാണ് പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി പ്രസംഗിക്കുന്നത്.

'ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാറ്റുപേട്ടയിലെ ്രൈകസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എംഎല്‍എയാകാമെന്ന് അയാള്‍ കരുതുന്നിണ്ടാകും. ഇല്ല ജോര്‍ജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാറ്റുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല'. നാദിര്‍ മൗലവി പറഞ്ഞു.



from mangalam.com http://bit.ly/30VsW0M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages