തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്ന കാര്യത്തില്‍ സി.പി.എം. സംസ്ഥാനസമിതി തികഞ്ഞ പരാജയമായെന്നും ഇക്കാര്യം പരിശോധിക്കാന്‍ സമിതി രൂപീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്നലെ നടന്ന സംസ്ഥാനസമിതി യോഗത്തിലായിരുന്നു യെച്ചൂരിയുടെ രൂക്ഷവിമര്‍ശനം. കേരളത്തിലെ പരാജയം കേന്ദ്രസമിതി പരിശോധിക്കും. പാര്‍ട്ടിയുടെ ദേശീയാംഗീകാരം പോലും കേരളരാഷ്ട്രീയത്തെ ആശ്രയിച്ചാണിപ്പോള്‍. അതു സംസ്ഥാനസമിതി അംഗങ്ങള്‍ക്കു ബോധ്യമാകണമെന്നും യെച്ചൂരി പറഞ്ഞു.
ന്യൂനപക്ഷ വോട്ടും ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ െഹെന്ദവ വോട്ടും ഏകീകരിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചെന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്നലെ രാത്രി എട്ടിന് അവസാനിച്ച സംസ്ഥാനസമിതി യോഗവും ഇതു സാധൂകരിക്കാനാണു ശ്രമിച്ചത്. ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യാനുള്ള സി.പി.എം. പ്രചാരണം കോണ്‍ഗ്രസിന് അനുകൂലമായെന്നു സംസ്ഥാനസമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ ആശയങ്ങള്‍ വിശ്വാസികളെല്ലാം ഉള്‍ക്കൊണ്ടില്ല. അതാണു വോട്ടില്‍ പ്രതിഫലിച്ചത്. ഇതു പുനഃപരിശോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഉറച്ച സീറ്റുകളില്‍ ഉള്‍പ്പെടെ തോറ്റതിന്റെ കാരണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറിമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. അതിനു പിന്നാലെയായിരുന്നു യെച്ചൂരിയുടെ രൂക്ഷവിമര്‍ശനം. ജില്ലാ കമ്മിറ്റികളോടു പ്രാഥമിക റിപ്പോര്‍ട്ടും ബ്രാഞ്ച് കമ്മിറ്റി ഉള്‍പ്പെടെ കീഴ്ഘടകങ്ങളോടു വോട്ട് ചോര്‍ച്ച സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബ്രാഞ്ച് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കാമെന്നാണു സംസ്ഥാനസമിതിയില്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പറഞ്ഞത്. ഇതു തള്ളിക്കൊണ്ടാണ് തോല്‍വിയെക്കുറിച്ചു കേന്ദ്രസമിതി അന്വേഷിക്കുമെന്നു യെച്ചൂരി വ്യക്തമാക്കിയത്.
from mangalam.com http://bit.ly/2W1JYa1
via IFTTT
No comments:
Post a Comment