ദമാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽപെട്ട ഖത്തീഫിനടുത്ത് താറൂത്തിൽ സൗദി സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികർക്കു നേരെ ഭീകരർ ആദ്യം നിറയൊഴിക്കുകയായിരുന്നു. തുടർന്ന് സൗദി സൈന്യംനടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഖത്തീഫ് പ്രവിശ്യയിൽപെട്ട താറോത്തിന് സമീപം സനാബീസിലാണ് സംഭവം. രാവിലെ 10മണിക്കുതന്നെ സൈന്യം ഇവിടേക്കെത്തുകയും പ്രദേശം വളയുകയും ചെയ്തു. ഇവിടെ ഒരു അപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഭീകരരോട് കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടുവെങ്കിലും ഭീകരർ ഇതിനു വഴങ്ങാതെ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു. പുതുതായി രൂപീകൃതമായ ഭീകരവാദ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവരെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. സൗദിയിലെ പ്രധാന സുരക്ഷാ കേന്ദ്രങ്ങളും മറ്റും ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊ പ്രദേശവാസികൾക്കൊ പരിക്കൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. Content Highlights:Eight suspected terrorists killed in Saudi Arabia
from mathrubhumi.latestnews.rssfeed http://bit.ly/2Yh9oSu
via
IFTTT
No comments:
Post a Comment