സ്‌നേഹം വിജയം നല്‍കും; ജനങ്ങളാണ് ഞങ്ങളുടെ 'ബോസ്'-രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

സ്‌നേഹം വിജയം നല്‍കും; ജനങ്ങളാണ് ഞങ്ങളുടെ 'ബോസ്'-രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: സ്നേഹം വിജയം തരുമെന്നും ജനങ്ങളാണ് ഞങ്ങളുടെബോസ് എന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ന്യൂഡൽഹിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് നല്ലൊരു പോരാട്ടമാണ്. നരേന്ദ്ര മോദി ഉപയോഗിച്ചത് വെറുപ്പാണ്. ഞാൻ ഉപയോഗിച്ചത് സ്നേഹവും. അത് കൊണ്ട് സ്നേഹം വിജയം തരുമെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളാണ് ഞങ്ങളുടെ ബോസ്. ജനങ്ങൾ എന്ത് വിധിച്ചാലും അതംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് പ്രശ്നങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ ഉയർത്തിയത്. ഇതെന്റെ പ്രശ്നങ്ങളല്ല. മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങളാണ്. അതിൽ പ്രധാനപ്പെട്ടതാണ് തൊഴിലില്ലായ്മ. മറ്റൊന്ന് കഷകരുടെ പ്രശ്നങ്ങൾ. നോട്ട് നിരോധനവും ഗബ്ബർ സിങ് ടാക്സുമാണ് മറ്റുള്ളവ. അഴിമതിയും റഫാൽ പ്രശ്നങ്ങളും ഇതിനോടപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി അജയ്മാക്കനും രാഹുലിനൊപ്പമുണ്ടായിരുന്നു. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ മീനാക്ഷി ലേഖിയാണ് ന്യൂഡൽഹിയിൽ അജയ്മാക്കന്റെ പ്രധാന എതിരാളി. ആംആദ്മി പാർട്ടിയുടെ ബ്രിജേഷ് ഗോയലും മത്സര രംഗത്തുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാഹുൽ വോട്ട് ചെയ്ത ബൂത്തിൽ തന്നെയായിരുന്നു വോട്ട്. അതേ സമയം സോണിയാ ഗാന്ധിക്ക് നിർമൻ ഭവനിലായിരുന്നു വോട്ട്. Content Highlights:Love Will Win": Rahul Gandhi Jabs PM Modi After Voting In Delhi


from mathrubhumi.latestnews.rssfeed http://bit.ly/2HfM4Pn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages