ഷാർലറ്റ് വോട്ട് ചെയ്ത ശേഷം കണ്ണൂർ:ഏപ്രിൽ 23-ന് തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതിനെത്തുടർന്ന് വോട്ട് നിഷേധിക്കപ്പെട്ട പിലാത്തറ സി.എം.നഗറിലെ ഷാർലറ്റിന്റെ വീടിനുനേരേ ബോംബേറ്. ഞായറാഴ്ച നടന്ന റീപോളിങ്ങിൽ ഇവർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച അർധരാത്രിക്കുശേഷമാണ് വീടിനുനേരേ ബോംബേറുണ്ടായത്. കോൺഗ്രസ് ബൂത്ത് ഏജൻറ് പിലാത്തറ പുത്തൂരിലെ വി.ടി.വി. പത്മനാഭൻറെ വീടിനുനേരെയും ബോംബേറുണ്ടായി. ബോംബേറിൽ ജനൽച്ചില്ലുകൾ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2HteWnr
via
IFTTT
No comments:
Post a Comment