തിരുവനന്തപുരം:തിരുവനന്തപുരത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോൾ ഫലം. 15 സീറ്റുമായി യു.ഡി.എഫ് മികച്ച വിജയം നേടും. എൽ.ഡി.എഫ് 4 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്സിറ്റ്പോൾ ഫലം പ്രവചിക്കുന്നു. കടുത്ത മത്സരം നടന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫിന്റെ എ സമ്പത്ത് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോൾ ഫലം. 42ശതമാനം വോട്ടുകൾ സമ്പത്ത് നേടിയേക്കും. യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശ് 39 ശതമാനം വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തും. എൻ ഡി എയുടെ ശോഭാ സുരേന്ദ്രൻ 16 ശതമാനം വോട്ടുകൾ നേടിയേക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ സി.പി.എമ്മിന് കഴിയില്ലെന്ന് മാതൃഭൂമി എക്സിറ്റ്പോൾ. 48 ശതമാനം വോട്ട് നേടി വ്യക്തമായ വിജയമാണ് പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചനം. കെ.എൻ ബാലഗോപാൽ 39 ശതമാനത്തിലേക്ക് ഒതുങ്ങുമ്പോൾ ബി.ജെ.പി സ്ഥാനാർഥി സാബു വർഗീസ് 12 ശതമാനം വോട്ട് നേടുമെന്നും സർവേ പ്രവചിക്കുന്നു. ശക്തമായ ത്രികോണമത്സരം നടന്ന പത്തനംതിട്ടയിൽ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോൾ ഫലം. യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണി 34 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ 31 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തും. എൽ ഡി എഫിന്റെ വീണാ ജോർജിന് 29 ശതമാനം വോട്ടുകളേ നേടാൻ സാധിക്കുകയുള്ളൂവെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. മാവേലിക്കരയിൽ കൊടിക്കുന്നൽ സുരേഷ് ഇത്തവണയും മികച്ച വിജയം നേടുമെന്ന് എക്സിറ്റ്പോൾ ഫലം. യു.ഡി.എഫ്- 47%, എൽ.ഡി.എഫ്- 39% എൻ.ഡി.എഫ്- 9% ഫലം യു.ഡി.എഫ് സിറ്റിങ് മണ്ഡലമായ ആലപ്പുഴയിൽ ഇടത് സ്ഥാനാർഥി എ.എം ആരിഫ് അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി എക്സിറ്റ്പോൾ സർവെ. 45 ശതമാനം വോട്ടോട് കൂടിയുള്ള ആധികാരികമായ വിജയമാണ് ആരിഫ് നേടുകയെന്നാണ് പ്രവചനം. കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 42 ശതമാനം വോട്ടും ബി.ജെ.പി സ്ഥാനാർഥി 10 ശതമാനവും വോട്ട് നേടുന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി തോമസ് ചാഴിക്കാടന് വിജയം പ്രവചിച്ച് എക്സിറ്റ്പോൾ ഫലം. തോമസ് ചാഴിക്കാടൻ 48 ശതമാനം വോട്ട് നേടുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവൻ 39 ശതമാനവും പി.സി തോമസ് 11 ശതമാനവും വോട്ട് നേടും. ഇടുക്കിയിൽ ജോയ്സ് ജോർജിന് അടിപതറുമെന്ന് എക്സിറ്റ്പോൾ. 47 ശതമാനം വോട്ടോട് കൂടെ ഡീൻ കുര്യാക്കോസ് മണ്ഡലം പിടിക്കുമെന്നാണ് സർവേ ഫലം പറയുന്നത്. ജോയ്സ് ജോർജ് 39 ശതമാനം വോട്ടിലേക്ക് ഒതുങ്ങും. എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണൻ 12 ശതമാനം വോട്ട് നേടും. എറണാകുളം പിടിച്ചെടുക്കാൻ ഇടത് മുന്നണിക്ക് കഴിയില്ലെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന് 42 ശതമാനം വോട്ടോട് കൂടിയുള്ള വ്യക്തമായ വിജയമാണ് ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാർഥി പി രാജീവ് 34 ശതമാനവും ബി.ജെ.പി സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം 17 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. ചാലക്കുടിയിൽ ബെന്നി ബെഹ്നാന് 46 ശതമാനം വോട്ടോട് കൂടിയുള്ള ആധികാരിക വിജയമാണ് എസ്കിറ്റ്പോൾ ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാർഥി ഇന്നസെന്റിന് 37 ശതമാനം വോട്ട് കിട്ടുമ്പോൾ ബി.ജെ.പി സ്ഥാനാർഥി 12 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോൾ പറയുന്നു. തൃശൂരിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നാണ് മാതൃഭൂമി എക്സിറ്റ്പോൾ പ്രവചിക്കുന്നത്. 38 ശതമാനവുമായി യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപനാണ് എക്സിറ്റ്പോൾ സാധ്യത കൽപ്പിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് 35 ശതമാനവും ബി.ജെപി സ്ഥാനാർഥി സുരേഷ് ഗോപി 23 ശതമാനവും വോട്ട് നേടും. ഇടത് കോട്ടയായ ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് അട്ടിമറി വിജയം പ്രവചിച്ച് മാതൃഭൂമി എക്സിറ്റ്പോൾ ഫലം. രമ്യ 48 ശതമാനം വോട്ട് നേടുമ്പോൾ ഇടത് സ്ഥാനാർഥി പി.കെ ബിജു 37 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നും എക്സിറ്റ്പോൾ പറയുന്നു. എൻ.ഡി.എ സ്ഥാനാർഥി ടി.വി ബാബുവിന് 13 ശതമാനം വോട്ടാണ് എക്സിറ്റ്പോളിൽ പറയുന്നത്. പാലക്കാട് ഇടത് സ്ഥാനാർഥി എം.ബി രാജേഷ് വൻ വിജയം നേടുമെന്നും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എക്സിറ്റ്പോൾ പറയുന്നു. ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. പാലക്കാട്- എൽ.ഡി.എഫ്- 41% ശതമാനം, യു.ഡി.എഫ്- 27%, എൻ.ഡി.എ- 29% മലപ്പുറത്തും പൊന്നാന്നിയും മുസ്ലീം ലീഗ് സ്ഥാനാർഥികൾ വൻ വിജയം നേടുമെന്ന് മാതൃഭൂമി എക്സിറ്റ്പോൾ ഫലം. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 49 ശതമാനവും പൊന്നാന്നിയിൽ ഇ.ടി മുഹമ്മദ് ബഷീർ 48 ശതമാനവും വോട്ട് നേടി വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ ഫലം പറയുന്നത്.മലപ്പുറത്ത് ഇടത് സ്ഥാനാർഥി വി.പി സാനു 36 ശതമാനവും എൻ.ഡി.എ സ്ഥാനാർഥി വി ഉണ്ണികൃഷ്ണൻ 8ശതമാനവും വോട്ടും പൊന്നാനിയിൽ ഇടത് സ്ഥാനാർഥി 36 ശതമാനവും എൻ.ഡി.എ സ്ഥാനാർഥി വിടി രമ 11 ശതമാനവും വോട്ടും നേടുമെന്നും ഫലം പ്രവചിക്കുന്നു. ശക്തമായ പോരാട്ടം നടന്ന കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇടത് സ്ഥാനാർഥി എ പ്രദീപ് കുമാർ വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. എ പ്രദീപ് കുമാർ 42 ശതമാനവും യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ 41 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. എൻഡി.എ സ്ഥാനാർഥി പ്രകാശ് ബാബു 11 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോൾ പ്രവചിക്കുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ രാജ്യം ഉറ്റുനോക്കിയ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് കൂറ്റൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. 51 ശതമാനം വോട്ട് രാഹുൽ നേടുമ്പോൾ ഇടത് സ്ഥാനാർഥി പി.പി സുനീർ 33 ശതമാനവും എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 12 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോൾ ഫലം പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയിൽ യു.ഡി.എഫ് സ്ഥാനാർഥി കെ മുരളീധൻ വ്യക്തമായ വിജയം നേടുമെന്ന്എക്സിറ്റ് പോൾ ഫലം. 47% വോട്ട് കെ മുരളീധരനും 41 % പി ജയരാജനും നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. ബി.ജെ.പിയ്ക്ക് 9 ശതമാനം വോട്ടാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. കണ്ണരിലും കാസർകോടും യു.ഡി.എഫ് വിജയം പ്രഖ്യാപിച്ച് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. കണ്ണൂരിൽ 43 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർഥി കെ സുധാകരൻ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എൽ.ഡി.എഫ്- 41%, എൻ.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. കാസർകോട് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വൻ മാർജിനിലുള്ള വിജയമാണ്എക്സിറ്റ് പോൾ പ്രവചിക്കുന്നത്. രാജ്മോഹൻ ഉണിണിത്താന് 46 ശതമാനം വോട്ട് നേടുമ്പോൾ ഇടത് സ്ഥാനാർഥി സതീഷ് ചന്ദ്രൻ 33 ശതമാനവും ബി.ജെ.പി സ്ഥാനാർഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. content highlights: mathrubhumi news geowide india exitpoll 2019
from mathrubhumi.latestnews.rssfeed http://bit.ly/2EgYTak
via
IFTTT
No comments:
Post a Comment