തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത് പോലെ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലൂം ബിജെപിയ്ക്ക് സംസ്ഥാനത്ത് സാധ്യതകള്‍ വീണ്ടും വളരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്താന്‍ കഴിഞ്ഞത് ബിജെപിയ്ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷ. വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, പാലക്കാട്, തൃശൂര്‍ മേഖലകളില്‍ ബിജെപിയുടെ വോട്ടു ഷെയറില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം മേഖലകളില്‍ ഒന്നാം സ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. വട്ടിയൂര്‍കാവ് സിറ്റിംഗ് എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്നും മത്സരിച്ചു ജയിച്ചു കയറുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന ഉപ തെരഞ്ഞെടുപ്പില്‍ ഇതോടെ ബിജെപിയ്ക്ക് പ്രതീക്ഷ വളരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
വീണ്ടും മത്സരം വരുമ്പോള്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന മണ്ഡലമായി വട്ടിയൂര്‍ കാവ് മാറുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മുരളീധരന് ബിജെപി വോട്ടുകള്‍ തുണയായെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും വട്ടിയൂര്‍ കാവില്‍ ബിജെപിയ്ക്ക് അനുകൂലമായി ഭവിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇത്തരം ഒരു ധാരണ ഇരു പാര്‍ട്ടികളും തമ്മില്‍ കെ മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എത്തുമ്പോള്‍ തന്നെ ഉണ്ടായിരുന്നതായും അവര്‍ കണക്കു കൂട്ടുന്നു.
തിരുവനന്തപുരം ജില്ല കഴിഞ്ഞാല്‍ പിന്നെ ബിജെപിയ്ക്ക് വലിയ വോട്ടുഷെയര്‍ ഉണ്ടായത് പാലക്കാട്, തൃശൂര്‍, അടൂര്‍ മേഖലകളിലാണ്. പക്ഷേ ഇത് നേട്ടമാക്കാന്‍ കഴിയില്ല. അടൂരിലും ബിജെപി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും അതും നേട്ടമാക്കാന്‍ കഴിയില്ല. അടൂര്‍ പ്രകാശ് ജയിച്ചാല്‍ കോന്നി മണ്ഡലത്തിലായിരിക്കും ഉപ തെരഞ്ഞെടുപ്പ് വരിക.
from mangalam.com http://bit.ly/2Hv42gK
via IFTTT
No comments:
Post a Comment