ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ചില തലമുതിർന്ന നേതാക്കൾക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശം. മുതിർന്ന നേതാക്കളിൽ ചിലർ സ്വന്തം മക്കൾക്ക് മത്സരിക്കാൻ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുൽ പ്രവർത്തക സമിതി യോഗത്തിൽ കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളെ വളർത്തിക്കൊണ്ടു വരാൻ കോൺഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുൽ ഇടപെട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടേത് ദയനീയ പ്രകടനമായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്തും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മക്കൾക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താൻ. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമർശിച്ചു. ശിവഗംഗയിൽ മകൻ കാർത്തി ചിദംബരമാണ് മത്സരിച്ചത്. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ താൻ ഉയർത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാൻ പാർട്ടി നേതാക്കൾ തയ്യാറായില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. Content Highlights: Rahul Gandhi, CWC meeting, Kamal nath, gehlot, chidambaram
from mathrubhumi.latestnews.rssfeed http://bit.ly/2WofTW5
via
IFTTT
No comments:
Post a Comment