കോഴിക്കോട്: തന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് പ്രചരിക്കുന്ന സന്ദേശങ്ങൾക്കെതിരെ ആലത്തൂരിലെ കോൺഗ്രസ് എം.പി. രമ്യാ ഹരിദാസ്. ടീച്ചർക്ക് നന്ദി എന്ന്ഹാസ്യരൂപത്തിൽ നന്ദി അറിയിച്ചുകൊണ്ട് രമ്യാ ഹരിദാസിന്റെപേരിലുള്ള ഒരു പേജിൽ നിന്ന് ഫേയ്സ്ബുക്ക് പോസ്റ്റ് പ്രചരിച്ച സാഹചര്യത്തിലാണ് അക്കൗണ്ട് തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അവർ രംഗത്തെത്തിയിരിക്കുന്നത്. താൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് തന്റേതല്ലാത്ത ഫേസ്ബുക്ക് പേജിൽ വന്നത്. പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടികൂടിയായിരുന്നു ആലത്തൂരിലെവിജയം. അതുകൊണ്ടുതന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല. ആരെയെങ്കിലും അധിക്ഷേപിക്കുന്നത് തന്റെ ശൈലിയല്ലെന്നും ഇത്തരം വ്യാജ അക്കൗണ്ടുകൾ അതുണ്ടാക്കിയവർ പിൻവലിക്കണമെന്നും അവർ ഫേയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ഒരു അക്കൗണ്ടും ഒരു പേജും മാത്രമാണ് തനിക്കുള്ളതെന്നും അതിൽ മാത്രമാണ് താന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതെന്നും രമ്യാ ഹരിദാസ് വ്യക്തമാക്കി. അതിന്റെ ലിങ്കുകളും ഫേയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ ബിജുവിനെതിരെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച രമ്യാ ഹരിദാസിന് പ്രചാരണ സമയത്ത് ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടിവന്നിരുന്നു. രമ്യാ ഹരിദാസ് ജീവിത സാഹചര്യങ്ങൾ പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ദീപാ നിശാന്ത് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ദീപാ നിശാന്തിന്റെ പരിഹാസത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ ഒരു മാസികയിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ദീപാ നിശാന്ത് വലിയ വിമർശനം നേരിട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ ഇവർ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. Content Highlights:Ramya haridas facebook post on fake account, Deepa nishanth
from mathrubhumi.latestnews.rssfeed http://bit.ly/2K6Cpwq
via
IFTTT
No comments:
Post a Comment