മിജാപുർ (ഉത്തർപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നടനാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി. “ലോകത്തെ മികച്ച അഭിനേതാവിനെയാണ് നിങ്ങൾ പ്രധാനമന്ത്രിയാക്കിയിരിക്കുന്നത്. മോദിക്കുപകരം അമിതാഭ് ബച്ചനെ തിരഞ്ഞെടുത്താൽ ഇതിലും നന്നാകുമായിരുന്നു. എങ്കിൽ നിങ്ങൾക്ക് ഇത്രയും ദോഷം വരില്ലായിരുന്നു'' -പ്രിയങ്ക മിജാപുരിലെ തിരഞ്ഞെടുപ്പുറാലിയിൽ പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കിന്ന് പണിയില്ല. കർഷകർ ദുരിതത്തിലാണ്. 12,000 കർഷകരാണ് നാളിതുവരെ ആത്മഹത്യചെയ്തത്. മോദി ഒരു നല്ലനേതാവല്ല, നല്ല അഭിനേതാവാണെന്നതിന് ഇത് തെളിവാണ് -പ്രിയങ്ക പറഞ്ഞു. content highlights:Modi better actor than Amitabh Bachchan says Prioyanka Gandhi
from mathrubhumi.latestnews.rssfeed http://bit.ly/30vA2sT
via
IFTTT
No comments:
Post a Comment