ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു; നാലാം ഐപിഎല്‍ കിരീടവുമായി മുംബൈ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു; നാലാം ഐപിഎല്‍ കിരീടവുമായി മുംബൈ

ഹൈദരാബാദ്: ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ അവസാന ചിരി മുംബൈ ഇന്ത്യൻസിന്. അവസാന ഓവറുകളിലെ സമ്മർദ്ദത്തെ അതിജീവിച്ച്, ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് നാലാം ഐ.പി.എൽ കിരീടം. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യൻസ് ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നു. 59 പന്തിൽ എട്ടു ഫോറും നാല് സിക്സും സഹിതം 80 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ ഷെയ്ൻ വാട്സൺന്റെ മികവിൽ ചെന്നൈ ഒരു ഘട്ടത്തിൽ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിൽ തുടർച്ചയായി മൂന്നു പന്തുകൾ വാട്സൺ ഗാലറിയിലേക്ക് പറത്തിയോടെയായിരുന്നു ഇത്. പിന്നീട് 19-ാം ഓവറിൽ ബുംറ വാട്സണേയും ബ്രാവോയേയും പിടിച്ചുകെട്ടി. ആ ഓവറിലെ രണ്ടാം പന്തിൽ ബ്രാവോയുടെ വിക്കറ്റുമെടുത്ത് മുംെൈബയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാൽ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ഡികോക്കിന്റെ പിഴവിൽ ചെന്നൈയ്ക്ക് നാല് റൺസ് ബൈ ആയി ലഭിച്ചു. ഇതോടെ മത്സരം വീണ്ടും ചെന്നൈയുടെ വരുതിയിലായി. മലിംഗ അവസാന ഓവർ എറിയാനെത്തുമ്പോൾ ക്രീസിലുണ്ടായിരുന്നത് വാട്സണും ജഡേജയും. ജയിക്കാൻ വേണ്ടത് ഒമ്പത് റൺസും. മലിംഗയുടെ യോർക്കറുകളിൽ വാട്സണും ജഡേജയ്ക്കും ബൗണ്ടറി കണ്ടെത്താനായില്ല. നാലാം പന്തിൽ വാട്സൺ റൺഔട്ടായി. ഇതോടെ മത്സരം കൂടുതൽ ആവേശത്തിലേക്ക് കടന്നു. അഞ്ചാം പന്തിൽ പുതുതായി ക്രീസിലെത്തിയ ഠാക്കൂർ ഡബിളെടുത്തു. ഇതോടെ അവസാന പന്തിൽ വിജയിക്കാൻ രണ്ട് റൺസ് എന്ന അവസ്ഥയിലെത്തി. ക്രീസിൽ ഠാക്കൂറും. എന്നാൽ ഭാഗ്യം മുംബൈയുടെ ഭാഗത്തായിരുന്നു. മലിംഗയുടെ ആ പന്തിൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ചെന്നൈ ആരാധകർ അമ്പരന്നു. മുംബൈ ക്യാമ്പിൽ ആഘോഷം അണപൊട്ടി. ഐപിഎൽ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംബൈ ചരിത്രത്തിൽ ഇടം നേടി. Photo Courtesy: IPL 2019 നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് അടിച്ചു. 25 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതം 41 റൺസ് നേടിയ കീറോൺ പൊള്ളാർഡ് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഓപ്പണിങ് വിക്കറ്റിൽ ക്വിന്റൺ ഡികോക്കും രോഹിത് ശർമ്മയും 45 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. 29 റൺസ് അടിച്ച ഡികോക്ക് ആണ് ആദ്യം പുറത്തായത്. അടുത്ത ഓവറിൽ 15 റൺസെടുത്ത രോഹിത് ശർമ്മയും ക്രീസ് വിട്ടു. സൂര്യരുമാർ യാദവ് 15 റൺസ് അടിച്ചപ്പോൾ ഏഴു റൺസിന്റെ ആയുസ്സേ ക്രുണാൽ പാണ്ഡ്യക്ക് ഉണ്ടായുള്ളു. ഇഷാൻ കിഷൻ 23 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ 10 പന്തിൽ 16 റൺസുമായി പുറത്തായപ്പോൾ ചാഹറും മക്ലീഗനും അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിട്ടു. നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയ്ക്കായി മികച്ച ബൗളിങ് പുറത്തെടുത്തത്. ശ്രദ്ധുൽ ഠാക്കൂറും ഇമ്രാൻ താഹിറും രണ്ട് വിക്കറ്റ് വീതം നേടി. Unprecedented scenes from Hyderabad as @mipaltan became #VIVOIPL champs for the 4⃣th time! Lasith Malinga showing his true class in the last over 😎#MIvCSK pic.twitter.com/ZzVK0KHx5O — IndianPremierLeague (@IPL) May 12, 2019 A new experience for @ImRo45 who lifts his little munchkin before lifting the #VIVOIPL 🏆#MIvCSK pic.twitter.com/oqsih3xfk4 — IndianPremierLeague (@IPL) May 12, 2019 Content Highlights: IPL 2019 Final Mumbai Indians vs Chennai Super Kings


from mathrubhumi.latestnews.rssfeed http://bit.ly/2HjshPb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages