നെയ്യാറ്റിൻ കരയിൽ ആത്മഹത്യ ചെയ്ത ലേഖ മരണത്തിന് തൊട്ടു മുമ്പ് എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു.ഭർത്താവും അമ്മയും സഹോദരിമാരുമാണ് തന്റെയും മകളുടെയും മരണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്. എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ,ഭർത്താവ്,കാശി ,ശാന്ത ഇവരാണ്.ഞാൻ വന്ന കാലം മുതൽ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തമായും എന്നെയും മകളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി. എന്റെ ജീവൻ രക്ഷിക്കാൻ നോക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടിൽ കൊണ്ട് വിട്ടിട്ട് പോയി. എന്റെ വീട്ടുകാർ ആണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണമാണ് ഈ വീട്ടിൽ എന്നും വഴക്കാണ്. നേരം വെളുത്താൽ ഇരുട്ടുന്നത് വരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത് നിന്നെയും നിന്റെ മോളെയും ഞാൻ കൊല്ലും എന്നാണ്. കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോഴും അവിടെയും തടസ്സം നിൽക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആൽത്തറ ഉണ്ട്. അവർ നോക്കികൊള്ളും നീ ഒന്നും പേടിക്കേണ്ട,അവർ വസിക്കുന്ന മണ്ണ് അവർ നോക്കികൊള്ളും എന്ന് പറഞ്ഞ് മോനെ തെറ്റിക്കും. നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രൻ( അതായത് ഭർത്താവ് അറിയാതെ ഞാൻ അഞ്ച് രൂപ നാട്ടുകാരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല). അയച്ച പൈസ മകന് അറിയാം. ഞാൻ ബാങ്കിലും നാട്ടുകാർക്ക് പലിശയും കൊടുത്തു. 22 ആയിരം രൂപയാണ് ശമ്പളം. 2 ലോൺ,പിന്നെ പലിശക്കാർ.ഞാൻ എന്ത് ചെയ്തുവെന്ന് എന്റെ ഭർത്താവിന് അറിയാം.ഇപ്പോൾ 9 മാസം ആയി ഭർത്താവ് വന്നിട്ട് അതിന് ശേഷം ബാങ്കിൽ നിന്ന് നോട്ടീസ് ഒട്ടിച്ചു. എന്നിട്ടും എന്റെ ഭർത്താവ് ബാങ്കിൽ ചെന്ന് അന്വേഷിക്കുകയോ,ഒന്നും ചെയ്തില്ല. അയച്ച പേപ്പർ കൊണ്ട് വന്ന് ആൽത്തറയിൽ വെച്ച് പൂജിക്കുന്നതാണ് അമ്മയുടെയും മോന്റെയും ജോലി. ഭാര്യ എന്ന ഒരു സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ വന്ന് ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും, അമ്മേടെ മുന്നിൽ ആളാകാൻ എന്റെ ഭർത്താവ് എന്തും ചെയ്യും. എനിക്കോ,എന്റെ കൊച്ചിനോ ആഹാരം കഴിക്കാൻ പോലും ഒരു അവകാശം ഇല്ല. ഇതിനെല്ലാം കാരണം കൃഷ്ണമ്മയാണ് ( ബാക്കി ഏതാനും വരികൾ വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പിൽഭാഗികമായി തീപിടിച്ചിട്ടുണ്ട്) ശാന്ത ചന്ദ്രനെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ നോക്കുകയാണ്. മോൾക്ക് 18 വയസായി. ശാന്തയ്ക്ക് എന്തിന്റെ സൂക്കേട് ആണെന്നറിയില്ല. നാട്ടുകാർ അറിയണം.എന്റെയും മകളുടെയും മരണകാരണം ഈ നാലുപേർ ആണ് കൃഷ്ണമ്മ, ശാന്ത,കാശി, ചന്ദ്രൻ. എന്ന് ലേഖ, വൈഷ്ണവി ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ലേഖയുടെ ഭർത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.ബാങ്കിന്റെ ജപ്തിഭീഷണിയെ തുടർന്നാണ് ആത്മഹത്യ എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. Content highlight: Neyyattinkara Lekha suicide note
from mathrubhumi.latestnews.rssfeed http://bit.ly/2VuzVtS
via
IFTTT
No comments:
Post a Comment