ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക്; ഡൗണ്‍ലോഡില്‍ പകുതിയും ഇന്ത്യയില്‍ നിന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക്; ഡൗണ്‍ലോഡില്‍ പകുതിയും ഇന്ത്യയില്‍ നിന്ന്

ബെംഗളുരു: ജനപ്രിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫെയ്സ്ബുക്കിനെ പിന്നിലാക്കി കുഞ്ഞുവീഡിയോകളിലൂടെ പ്രശസ്തമായ ടിക് ടോക്ക്. ഈ വർഷം ആദ്യപകുതിയിൽ ലോകവ്യാപകമായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മൊത്തം ഡൗൺലോഡിന്റെ കണക്കെടുത്താൽ ഇതിൽ പകുതിയോളം ഇന്ത്യയിൽ നിന്നാണ്. 2019 ജനുവരി മുതൽ മാർച്ച് വരെ 1.88 കോടി പേരാണ് ലോകവ്യാപകമായി ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത്. ഇതിൽ 47 ശതമാനം ഡൗൺലോഡും ഇന്ത്യയിലാണെന്നാണ് മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ 1.76 കോടി പേരാണ് ഫെയ്സ്ബുക്ക് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇതിൽ 21 ശതമാനവും ഇന്ത്യയിൽ നിന്നാണ്. കഴിഞ്ഞ വർഷം അവസാനപാദത്തിലെ കണക്കെടുത്താൽ ഫെയ്സ്ബുക്കാണ് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ്. അതിൽ നിന്നും ടിക്ക് ടോക്കിലേക്കുള്ള മാറ്റം യുവാക്കളുടെ ഇടയിലും പുതുതായി ഈ മേഖലയിലേക്കെത്തുന്നവരുടെ ഇടയിലും ടിക്ടോക്ക് ജനപ്രിയമാകുന്നു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് സ്റ്റാർട്ട് അപ്പായ ബൈറ്റ്ഡാൻസിന്റെ ഉൽപ്പന്നമാണ് ടിക് ടോക്ക്. ചൈനയിൽ ഹോങ്കോങ്ങും മകാവുവും ഒഴികെയുള്ള സ്ഥലങ്ങളിൽ ഫെയ്സ്ബുക്കിന് വിലക്കുണ്ട്. ഇത് ടിക് ടോക്കിന് ഗുണകരമായിരിക്കാമെന്നാണ് വിലയിരുത്തൽ. ടിക് ടോക്കിന് വെബ് പതിപ്പില്ല എന്നതും ഫെയ്സ്ബുക്കിന് സജീവമായ വെബ് പതിപ്പ് ഉണ്ട് എന്നതും ടിക് ടോക്ക് ആപ്പിന്റെ ഡൗൺലോഡ് എണ്ണം കൂടുതലാവാൻ കാരണമായിട്ടുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ആകെ 30 കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ടിക് ടോക്കിന് 20 കോടി ഉപയോക്താക്കളുമുണ്ട്. 2016 ൽ പുറത്തിറങ്ങുകയും അടുത്ത കാലത്തുമാത്രം ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കുകയും ചെയ്ത ടിക് ടോക്കിന് ചുരുങ്ങിയ കാലയളവിലാണ് ഇത്രയും ആരാധകരുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഉള്ളടക്കത്തിൽ ലൈംഗികതയുടെ അംശം കൂടുന്നുവെന്നതടക്കം നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് ടിക് ടോക്കിന്റെ ജനപ്രിയത വർധിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശം വന്നതോടെ കഴിഞ്ഞ മാസം ആൻഡ്രോയ്ഡ്, ആപ്പിൾ ആപ് സ്റ്റോറുകളിൽ നിന്ന് ടിക് ടോക്ക് എടുത്തു കളഞ്ഞിരുന്നു. കർശന നിബന്ധനകളോടെയാണ് അത് വീണ്ടും ലഭ്യമാക്കിയത്. Content highlights:TikTok overtakes Facebook as the most downloaded app in 2019 first quarter


from mathrubhumi.latestnews.rssfeed http://bit.ly/2Q5TCqG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages