ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറയുന്ന രാജ്യത്തെ ആദ്യ കായികതാരമാണ് ഒഡീഷയിലെ ജജ്പുര്‍ സ്വദേശിയായ ദ്യുതി. 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡു കാരിയായ ദ്യുതി 2018 ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെളളി മെഡല്‍ നേടിയിരുന്നു. നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പിനും ടോക്കിയോ ഒളിമ്പിക്‌സിനും യോഗ്യയ നേടാനുള്ള പരരിശീലനത്തിലാണ് ഇരുപത്തിമൂന്നുകാരി.
വര്‍ഷങ്ങളായി തന്റെ ഗ്രാമത്തിലുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ ദ്യുതി എന്നാല്‍ പങ്കാളിയുടെ പേര് വെളിപ്പെടുത്താന്‍ തയാറായില്ല. ഇത് തന്റെ സ്വകാര്യതയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ദ്യുതി പറഞ്ഞു. ഞാന്‍ എന്റെ ആത്മസഖിയെ കണ്ടെത്തി. ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നുൃം ദ്യൂതി പറഞ്ഞു.
from mangalam.com http://bit.ly/2QgtXM8
via IFTTT
No comments:
Post a Comment