കണ്ണൂർ: റീപോളിങ് നടക്കുന്ന കാസർകോട്, കണ്ണൂർ ലോക്സഭ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളിൽ ഭേദപ്പെട്ട പോളിങ്. കുന്നിരക്ക യു.പി. സ്കൂളിലെ 53-ാം നമ്പർ പോളിങ് ബൂത്തിൽ വോട്ടിങ് യന്ത്രത്തിന്റെ തകരാർ കാരണം പോളിങ് അല്പസമയം നിർത്തിവെച്ചു. തുടർന്ന് മറ്റൊരു യന്ത്രമെത്തിച്ചാണ് ഇവിടെ പോളിങ് പുനരാരംഭിച്ചത്. നേരത്തെ കംപാനിയൻ വോട്ടിനെചൊല്ലി കുന്നിരക്കയിലെ 52-ാം നമ്പർ ബൂത്തിൽ വാക്കേറ്റമുണ്ടായിരുന്നു. പിലാത്തറയിലെ പോളിങ് ബൂത്തിലും നേരിയ വാക്കേറ്റമുണ്ടായി. 11 മണി വരെ വിവിധ ബൂത്തുകളിലെ പോളിങ് ശതമാനം ഇങ്ങനെ- പാമ്പുരുത്തി മാപ്പിള എയുപി സ്കൂൾ (ബൂത്ത് നമ്പർ 166) 30.82 % കുന്നിരിക്ക യുപി സ്കൂൾ, (ബൂത്ത് നമ്പർ 52) 36.89 % കുന്നിരിക്ക യുപി സ്കൂൾ, (ബൂത്ത് നമ്പർ 53) 28.23% പിലാത്തറ യുപി സ്കൂൾ (ബൂത്ത് നമ്പർ 19) 36.48% പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ- (ബൂത്ത് നമ്പർ 69) 27.05 % പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ- (ബൂത്ത് നമ്പർ 70) 37.32 % അതേസമയം, റീപോളിങ് നടക്കുന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ ജില്ലാ കളക്ടർക്ക് മാത്രം നൽകിയാൽ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്നും നിർദേശമുണ്ട്. നേരത്തെ വെബ്കാസ്റ്റിങ് ദൃശ്യങ്ങളിലൂടെയാണ് കാസർകോട് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. കാസർകോടും കണ്ണൂരും റീപോളിങ് നടത്തുന്നതിനെ എതിർത്ത് കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ. സുധാകരനും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും രംഗത്തെത്തി. ഒന്നോ രണ്ടോ കള്ളവോട്ടിന് വോട്ടർമാരെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയല്ലെന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. ഇത് ഭാവിയിൽ ഒരു കീഴ്വഴക്കമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ റീപോളിങ് നടത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. Content Highlights:loksabha election re polling in kannur and kasargod loksabha constituency, leaders against re polling
from mathrubhumi.latestnews.rssfeed http://bit.ly/2Efm0Ss
via
IFTTT
No comments:
Post a Comment