ദേശീയ രാഷ്ട്രീയനയം: കേരളത്തിലെ അച്ചടക്കലംഘനം സി.പി.എമ്മിൽ ചർച്ചയാവുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ദേശീയ രാഷ്ട്രീയനയം: കേരളത്തിലെ അച്ചടക്കലംഘനം സി.പി.എമ്മിൽ ചർച്ചയാവുന്നു

ന്യൂഡൽഹി: ബി.ജെ.പി.യെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കുന്നവിധത്തിൽ സ്വീകരിച്ച ദേശീയ രാഷ്ട്രീയനയം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയത് അച്ചടക്കലംഘനമായി കേന്ദ്രകമ്മിറ്റിയിൽ ഉയർന്നുവരാൻ സാധ്യത. പാർട്ടികോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയലൈൻ വിശദമായ തിരഞ്ഞെടുപ്പ് അവലോകനം നടക്കുന്നതിനുമുമ്പേ സെക്രട്ടേറിയറ്റ് ചോദ്യം ചെയ്തതും പ്രസ്താവനയിലൂടെ അത്തരമൊരു വീക്ഷണം നൽകിയതും കഴിഞ്ഞദിവസങ്ങളിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം ഗൗരവത്തിലെടുത്തെന്നാണു സൂചന. കേരളഘടകം നൽകിയ പ്രാഥമികാവലോകന റിപ്പോർട്ടിൽ ദേശീയനയത്തെക്കുറിച്ചുള്ള വിലയിരുത്തൽ പി.ബി. അംഗീകരിക്കാനോ തള്ളാനോ തയ്യാറായില്ല. ഇക്കാര്യത്തിൽ സംസ്ഥാനസമിതിയിലും കേന്ദ്രകമ്മിറ്റിയിലും വിശദമായ ചർച്ച നടക്കട്ടെ എന്ന നിഗമനത്തിലാണിതെന്ന് സി.പി.എം. കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. നയത്തിൽ പാളിച്ചയില്ലെന്ന നിലപാടാണ് ബംഗാൾ ഘടകത്തിന്. എന്നാൽ, തങ്ങൾക്ക് അതു നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് അവർ പി.ബി.യിൽ അറിയിച്ചു. കോൺഗ്രസിന്റെ പിടിവാശിയാണ് അതിനുകാരണം. സി.പി.എം. സ്ഥാനാർഥികളെ നിർത്താതെ സഹകരിച്ച രണ്ടിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചതോടെ രാഷ്ട്രീയ അടവുനയം ശരിയാണെന്നു തെളിഞ്ഞെന്നും ബംഗാൾ നേതൃത്വം അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ മത്സരിച്ച രണ്ടുസീറ്റിലും പാർട്ടിക്കു ജയിക്കാനായതും ദേശീയ അടവുനയത്തിന്റെ വിജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി.ജെ.പി.യെ മുഖ്യശത്രുവായി ഉയർത്തിക്കാട്ടി ഡി.എം.കെ. സഖ്യത്തിനൊപ്പം പാർട്ടിക്കു നേട്ടമുണ്ടാക്കാനായി. ഈ സഖ്യത്തിൽ കോൺഗ്രസുമുണ്ടായിരുന്നു. ദേശീയ അടവുനയം കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാതിരുന്നതാണ് കേരളഘടകത്തിന്റെ പാളിച്ചയെന്നാണ് കേന്ദ്രനേതൃത്വത്തിൽ ഒരുവിഭാഗത്തിന്റെ വാദം. തിരഞ്ഞെടുപ്പിലെ തോൽവിക്ക് പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തെ പഴിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും നിരീക്ഷിക്കുന്നു. സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തലിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയതു സംഘടനാപരമായി ശരിയല്ല. വിഷയം സംസ്ഥാനസമിതിയുടെ വിശദമായ ചർച്ചയ്ക്കു വരട്ടെയെന്ന നിലപാടിലാണ് കേന്ദ്ര നേതാക്കൾ. ചർച്ചയിൽ സെക്രട്ടേറിയറ്റിന്റെ നിലപാടു ചോദ്യംചെയ്യപ്പെട്ടാൽ സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിയിലും മറുപടി പറയേണ്ടി വരും. കേരള ഘടകത്തിന്റെ അച്ചടക്കലംഘനവും ചർച്ചയായേക്കും. ബെഹ്റംപുർ, ദക്ഷിണ മാൽഡ മണ്ഡലങ്ങളിലാണ് പശ്ചിമബംഗാളിൽ കോൺഗ്രസ് ജയിച്ചത്. ഇവിടെ സി.പി.എം. സ്ഥാനാർഥികളെ നിർത്തിയില്ല. ബെഹ്റംപുരിൽ ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇവിടെ ആർ.എസ്.പി. സ്ഥാനാർഥിയെ നിർത്തിയെങ്കിലും സി.പി.എം പിന്തുണ കോൺഗ്രസിനായിരുന്നു. content highlights:kerala cpm, cpm pb, loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2I87TzB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages