തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾ സംയോജിപ്പിക്കും എന്ന തരത്തിലുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകർ ഹയർസെക്കൻഡറിയിലും ഹൈസ്കൂൾ അധ്യാപകർ ഹൈസ്കൂളിലും തന്നെയായിരിക്കും തുടർന്നും പഠിപ്പിക്കുക. അധ്യാപനത്തിന്റെ കാര്യത്തിൽ യാതൊരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക, അനധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഖാദർ കമ്മിറ്റിറിപ്പോർട്ടിലെ ആറ് നിർദേശങ്ങളാണ് സംഘടനകളുടെ മുന്നിൽ വെച്ചത്: നിലവിലുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങൾ അതുപോലെതന്നെ നിലനിൽക്കും. ഭരണപരമായ മേൻമയിലൂടെ അക്കാദമിക് മകവ് കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവയ്ക്കായി ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷൻ (ഡിജിഇ) എന്ന ഒരു പുതിയ തസ്തിക സൃഷ്ടിച്ച് എല്ലാ സ്കൂളുകളെയും ഇതിനു കീഴിൽ കൊണ്ടുവരിക. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കുക. ഡജിഇ ആയിരിക്കും ഈ പരീക്ഷാ കമ്മീഷണർ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പൊതുവായ ഓഫീസ് ആക്കി മാറ്റുക. നിലവിൽ ഹയർ സെക്കൻഡറിക്ക് ഓഫീസ് ഇല്ലാത്ത അവസ്ഥ പരിഹരിക്കുകയാണ് ഇതിന്റെ ഉദ്ദേശം. ഹയർ സെക്കൻഡറിയും ഹൈസ്കൂളും ഉള്ള സ്കൂളിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലിന് സ്കൂളിന്റെ മുഴുവൻ ചുമതല നൽകുക. ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ പദവി വൈസ് പ്രിൻസിപ്പൽ എന്നാക്കി മാറ്റും. പ്രിൻസിപ്പലിന്റെ അക്കാദമിക് ജോലി ഭാരം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജില്ലാതലത്തിൽ ഡിഡി, ആർഡിഡി, എഡി, ഡിഇഒ, എഇഒ സംവിധാനങ്ങൾ ഇപ്പോൾ ഉള്ളതുപോലെ നിലനിർത്തുക. രണ്ടാമത്തെ ചർച്ചയാണ് ഇപ്പോൾ നടന്നത്.പൊതു വിദ്യാഭ്യാസ സെക്രട്ടറിയുമായി സംഘടനാ പ്രതിനിധികൾ നേരത്തെ ചർച്ചനടത്തിയിരുന്നു. സ്കൂൾ മാനേജർമാരുമായും വിദ്യാർഥികളുമായും യോഗം ചേർന്ന് റിപ്പോർട്ട് ചർച്ചചെയ്യും. സംഘടനകളുമായി നടക്കുന്ന ചർച്ചകളിൽ ഉയർന്നുവരുന്ന നിർദേശം ബുധനാഴ്ച മന്ത്രിസഭയിൽ സമർപ്പിക്കുകയും തുടർന്ന് മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി മലയാളം മീഡിയത്തിലാക്കി മാറ്റുന്നു എന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.ഇംഗ്ലീഷ് മീഡിയമാണ് ഹയർസെക്കൻഡറിയുടേത്. ഇംഗ്ലീഷ് പാഠപുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് നൽകുക. വിഷയം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി മലയാളത്തിലുള്ള ടെക്സ്റ്റ് ബുക്കുകൾ കൂടി വിദ്യാർഥികൾക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. Content Highlights:Minister c raveendranath, khader committee report, kerala school education
from mathrubhumi.latestnews.rssfeed http://bit.ly/2WrhU4a
via
IFTTT
No comments:
Post a Comment