മുംബൈ: കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ ബാലാക്കോട്ട് ആക്രമണത്തിനിടയില്‍ മേഘങ്ങള്‍ റഡാര്‍ തരംഗങ്ങളെ മറയ്ക്കുമെന്ന് താന്‍ സൈന്യത്തോട് പറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെളിപ്പെടുത്തല്‍ വന്‍ പരിഹാസത്തിനാണ് വഴിവെച്ചത്. മോദിയെ പരിഹസിച്ച് മുബൈ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോളിവുഡ് താരവുമായ ഊര്‍മിള മണ്ടോദ്കറും രംഗത്തെത്തി. ട്വിറ്ററില്‍ തന്റെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഊര്‍മിളയുടെ പരിഹാസം.
മോദിയുടെ പേര് എടുത്ത് പറയാതെയാണ് ഊര്‍മിളയുടെ പരാമര്‍ശം. 'ദൈവമേ നന്ദി. തെളിഞ്ഞ ആകാശമാണ്. മേഘങ്ങളൊന്നുമില്ല. അതിനാല്‍ എന്റെ റോമിയോയുടെ ചെവികളില്‍ റഡാര്‍ സിഗ്‌നലുകള്‍ വ്യക്തമായി ലഭിക്കുന്നുണ്ട്'- അവര്‍ ട്വിറ്ററില്‍ കുറിച്ചു. മോദി ഇതുവരെ പത്രസമ്മേളനം വിളിക്കാത്തത് നന്നായി, ഇല്ലെങ്കില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെ ആയിരുന്നേനെയെന്ന് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞദിവസം പരാമര്‍ശിച്ചിരുന്നു.
Thank God for the clear sky and no clouds so that my pet Romeo’s ears can get the clear RADAR signals 🤣 pic.twitter.com/lbgtmIo59L— Urmila Matondkar (@OfficialUrmila) May 13, 2019
ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്താന്‍ താനാണ് നിര്‍ദേശിച്ചതെന്നും മേഘങ്ങള്‍ നിറഞ്ഞതിനാല്‍ നമ്മുടെ വിമാനങ്ങളെ പാക്കിസ്ഥാന്‍ റഡാറുകള്‍ക്ക് കണ്ടെത്താന്‍ കഴിയില്ലെന്ന് താന്‍ ഉപദേശിച്ചതായും മോദി പറഞ്ഞതിന് പിന്നാലെ വന്‍ പരിഹാസവും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
from mangalam.com http://bit.ly/2ViZAp6
via IFTTT
No comments:
Post a Comment