കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. ഉചിതമായ അധികാരകേന്ദ്രങ്ങള്‍ പരിശോധിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ഇതോടെ വിലക്ക് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട ചുമതല സര്‍ക്കാരിനായി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ കലക്ടര്‍ അധ്യക്ഷനയ, ഡി.എഫ്.ഒയും ഡോക്ടര്‍മാരും ഉള്‍പ്പെട്ട നാട്ടാന പരിപാലന നിരീക്ഷണ കമ്മറ്റിക്കാണ് വിദഗ്ധ അഭിപ്രായം ഉള്ളത്. ഹൈക്കോടതിക്ക് വിദഗ്ധ അഭിപ്രായം നല്‍കാനുള്ള സംവിധാനം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
ഹൈക്കോടതി തീരുമാനമെടുത്ത ശേഷം സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. കലക്ടര്‍ അധ്യക്ഷനായ സമിതി ഇന്ന് ഉച്ച്യോടെ തീരുമാനം അറിയിക്കും. തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ നിശ്ചയിച്ച പശ്ചാത്തലത്തില്‍ യോഗം ചേര്‍ന്ന വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
from mangalam.com http://bit.ly/2Vgqz4C
via IFTTT
No comments:
Post a Comment