കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖാ കേസില്‍ ഇടനിലക്കാരനായ അബു പിടിയില്‍. എറണാകുളം റൂറല്‍ പോലീസ് ആണ് അബുവിനെ പിടികൂടിയത്. റവന്യുരേഖ ഉണ്ടാക്കുന്നതിന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പോലീസിന് മൊഴിനല്‍കിയെന്നാണ് സൂചന.
ചൂര്‍ണിക്കാരയില്‍ 25 സെന്റ് നിലം കരഭൂമിയാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് കേസ്. ഹംസ എന്നയാള്‍ക്കു വേണ്ടിയാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതിനായി ഇടനിലക്കാരന് ഏഴുലക്ഷം രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം ഉടമ പറഞ്ഞിരുന്നു. ഇതില്‍ രണ്ടു ലക്ഷം രൂപ പണമായും ബാക്കി തുകയ്ക്ക് ചെക്കുമാണ് നല്‍കിയത്.
വ്യാജരേഖ ഉണ്ടാക്കുന്നതിന് തിരുവനന്തപുരത്തുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അബു പോലീസിനെ അറിയിച്ചിരിക്കുന്നത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.
വ്യാജരേഖ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒയുടെയും തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഒപ്പും സീലും പതിച്ചാണ് വ്യാജ രേഖ സൃഷ്ടിച്ചിരിക്കുന്നത്.
from mangalam.com http://bit.ly/30bAvjt
via IFTTT
No comments:
Post a Comment