സസ്‌പെന്‍ഡ് ചെയ്ത ഒരു എം എല്‍ എ മാത്രമാണ് ബി ജെ പിയില്‍ ചേര്‍ന്നത്, വിശദീകരണവുമായി തൃണമൂല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

സസ്‌പെന്‍ഡ് ചെയ്ത ഒരു എം എല്‍ എ മാത്രമാണ് ബി ജെ പിയില്‍ ചേര്‍ന്നത്, വിശദീകരണവുമായി തൃണമൂല്‍

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ എം എൽ എമാർ ഉൾപ്പെടെയുള്ളവർ ബി ജെ പിയിൽ ചേർന്ന സംഭവത്തിൽ വിശദീകരണവുമായി തൃണമൂൽ കോൺഗ്രസ്. സസ്പെൻഡ് ചെയ്ത ഒരു തൃണമൂൽ എം എൽ എയാണ് ഇന്നലെ ബി ജെ പിയിൽ ചേർന്നതെന്നും മറ്റുള്ളവർ സി പി എം, കോൺഗ്രസ് അംഗങ്ങളാണെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ആറ് കൗൺസിലർമാർ ബി ജെ പിയിൽ ചേർന്നതെന്നും തൃണമൂൽ ഔദ്യോഗിക ട്വിറ്ററിൽ വ്യക്തമാക്കി. #FactCheck One suspended MLA of Trinamool joined BJP yesterday. The others were from Congress and CPI(M). The number of councillors is 6. That too they were forced at gunpoint to do so. — All India Trinamool Congress (@AITCofficial) May 29, 2019 തൃണമൂൽ എം എൽ എമാരായ ശുഭ്രാംശു റോയി, തുഷാർ കാന്ത് ഭട്ടാചാര്യ എന്നിവരും നിരവധി മുനിസിപ്പൽ കൗൺസിലർമാരുമാണ്ചൊവ്വാഴ്ച ബി ജെ പിയിൽ ചേർന്നത്. ബി ജെ പി സംസ്ഥാന നേതാവായ മുകൾ റോയിയുടെ മകനാണ് ശുഭ്രാംശു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ശുഭ്രാംശുവിനെ തൃണമൂൽ ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തൃണമൂൽ എം എൽ എമാരെ കൂടാതെ സി പി എമ്മിന്റെ ദേബേന്ദ്ര നാഥ് റോയിയും കഴിഞ്ഞദിവസം ബി ജെ പിയിൽ ചേർന്നിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ തൃണമൂൽ എം എൽ എമാർ ബി ജെ പിയിലെത്തുമെന്ന് ബി ജെ പി നേതാക്കളായ കൈലാഷ് വിജയ്വർഗിയയും മുകുൾ റോയിയും വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് മമതയുടെ വിശ്വസ്തനായിരുന്ന മുകുൾ, 2017ലാണ് ബി ജെ പിയിൽ ചേർന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ 40 തൃണമൂൽ എം എൽ എമാർ ബി ജെ പിയിലെത്തുമെന്ന് ലോക്സഭാ പ്രചരണത്തിനിടെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. content highlights:one suspended mla joined bjp says trinamool congress


from mathrubhumi.latestnews.rssfeed http://bit.ly/2Xdfp2q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages