ചവറ മാട്രിമോണി വെഡിംഗ് ഓസ്‌കാർ: 14 വിഭാഗങ്ങളിലേക്ക് എൻട്രികൾ ക്ഷണിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ചവറ മാട്രിമോണി വെഡിംഗ് ഓസ്‌കാർ: 14 വിഭാഗങ്ങളിലേക്ക് എൻട്രികൾ ക്ഷണിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ മാട്രിമോണി വെബ്സൈറ്റായ ചാവറ മാട്രിമോണി വെഡിംഗ് ഓസ്കാർ ഒരുക്കുന്നു. നിങ്ങളുടെ വിവാഹത്തിലെ സുവർണ മുഹൂർത്തങ്ങളും വാക്കുകൾക്കൊണ്ട് വർണിക്കാനാകാത്ത നിമിഷങ്ങളും ഈ ലോകവുമായി പങ്കുവെക്കാനും, ജനഹൃദയങ്ങളിൽ ഒരിടം നേടാനും ലഭിക്കുന്ന അപൂർവ അവസരമാണ് വെഡിംഗ് ഓസ്കർ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വെഡിംഗ് അവാർഡുകളിൽ 14 വിഭാഗങ്ങളിലായാണ് മൽസരം ഒരുക്കിയിരിക്കുന്നത്. വധുവരന്മാർക്കും വിവാഹിതർക്കും മാത്രമായല്ല, വെഡിങ്ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരിടമാണ്. വെഡിങ്ഓസ്കർ നേടുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം : നിങ്ങളുടെ വിവാഹഫോട്ടോകളും വീഡിയോകളും 14 വ്യത്യസ്ത വിഭാഗങ്ങളിലായി അയക്കുക. ജൂൺ 15ന് മുൻപ് താഴെക്കാണുന്ന ലിങ്കുകളിൽ എൻട്രികൾ അയക്കുക. http://bit.ly/2QxdJhw http://bit.ly/2ws9VoE ഓരോ കാറ്റഗറിയിലെയും വിജയികളെ അന്തിമമായി തീരുമാനിക്കുന്നത് രണ്ട് ഘട്ടങ്ങളായി നടക്കുന്ന സൂക്ഷമമായ തിരഞ്ഞെടുപ്പിലൂടെയാണ്. ഒന്നാംഘട്ടം: ലഭിച്ച എൻട്രികളിൽനിന്ന് പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ, എഡിറ്റർമാർ, ഫിലിംമേക്കർമാർ തുടങ്ങിയവരുടെ ഒരു പാനലാണ് അടുത്ത ഘട്ടത്തിലേക്കുള്ള 30 എൻട്രികൾ തിരഞ്ഞെടുക്കുന്നത്. രണ്ടാംഘട്ടം: തിരഞ്ഞെടുക്കപ്പെട്ട 30 എൻട്രികൾ ജനവിധിക്കായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പബ്ലിക് വോട്ടിങ്ങിന് അയക്കുന്നു. ഏറ്റവും കൂടുതൽ വോട്ടുനേടുന്ന 5 എൻട്രികളിൽനിന്നും അവസാനഘട്ട തിരഞ്ഞെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നു. ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടുന്നവർക്ക് വിപുലമായി ഒരുക്കുന്ന ആഘോഷരാവിൽ അവാർഡുകൾ സമ്മാനിക്കും. ഉടനെതന്നെ നിങ്ങളുടെ എൻട്രികൾ അയക്കുക. ലോകം നിങ്ങളെ അറിയട്ടെ, നിങ്ങളുടെ കഴിവിനെ അംഗീകരിക്കട്ടെ. Content Highlights:Chavaramatrimony Wedding Oscar Contest


from mathrubhumi.latestnews.rssfeed http://bit.ly/2QyAyS3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages