മുസ്ലീം യുവാവിനെതിരായ ആക്രമണത്തെ അപലപിച്ച ഗംഭീറിനെതിരെ ബി.ജെ.പിയില്‍ അതൃപ്തി; ട്വിറ്ററില്‍ അസഭ്യവര്‍ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

മുസ്ലീം യുവാവിനെതിരായ ആക്രമണത്തെ അപലപിച്ച ഗംഭീറിനെതിരെ ബി.ജെ.പിയില്‍ അതൃപ്തി; ട്വിറ്ററില്‍ അസഭ്യവര്‍ഷം

ന്യൂഡല്‍ഹി: മുസ്ലീം യുവാവിനെതിരായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച നിയുക്ത എം.പി ഗൗതം ഗംഭീറിനെതിരെ ബി.ജെ.പിയില്‍ അതൃപ്തി. സംഭവത്തോടുള്ള ഗംഭീറിന്റെ പ്രതികരണം നിഷ്‌കളങ്കമാണെന്ന് ബി.ജെ.പി ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. ഗംഭീറിനെതിരെ ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.

ഗംഭീര്‍ പഴയതുപോലെ ക്രിക്കറ്റ് കളിക്കാരനല്ല. അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളും പ്രവര്‍ത്തികളും രാഷ്ട്രീയമായി വിലയിരുത്തപ്പെടുമെന്നും ബി.ജെ.പി ഡല്‍ഹി ഘടകത്തിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. മുസ്ലീം യുവാവിനെ ആക്രമിച്ചത് പോലുള്ള സംഭവങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ ഹരിയാന സംഭവത്തില്‍ പ്രതികരിച്ചത് കൊണ്ട് എന്താണ് കാര്യമെന്നും ഇത് ബി.ജെ.പിക്കെതിരെ മറ്റ് പാര്‍ട്ടികള്‍ ഉപയോഗിക്കുമെന്നും ഈ നേതാവ് പറഞ്ഞു.

നേതൃത്വത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ ട്വിറ്ററില്‍ സംഘപരിവാര്‍ അനുകൂലികളും പ്രവര്‍ത്തകരും ഗംഭീറിനെതിരെ കടുത്ത വിമര്‍ശനവും അസഭ്യവര്‍ഷവും നടത്തുന്നുണ്ട്. ന്യൂനപക്ഷക്കാരന്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം എന്തിനാണ് അപലപിക്കുന്നത് എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ചോദ്യം. ഗംഭീറിന്റെ ട്വീറ്റില്‍ എതിര്‍ത്തും അനുകൂലിച്ചും അയ്യായിരത്തോളം പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം ട്രോളുകളെയും വിമര്‍ശനങ്ങളെയോ ഭയക്കുന്നില്ലെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ മുഹമ്മദ് ബര്‍കത് ആലം എന്ന മുസ്ലീം യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഈ സംഭവത്തെ ഗൗതം ഗംഭീര്‍ അപലപിച്ചിരുന്നു. ഗുരുഗ്രാമില്‍ മുസ്ലീം യുവാവിനെ നിര്‍ബന്ധിച്ച് തലപ്പാവ് അഴിപ്പിച്ചതായും ജെയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായി കണ്ടു. അത് അങ്ങേയറ്റം അപലപനീയമാണ്. ഇത് ചെയ്തവര്‍ക്കെതിരെ ഗുരുഗ്രാം അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.



from mangalam.com http://bit.ly/2Qtu1YY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages