തൊടുപുഴ: ആലത്തൂര്‍ നിയുക്ത എം പി രമ്യ ഹരിദാസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രംഗത്ത്. രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യങ്ങളോടാണ് ജോസഫൈന്‍ രൂക്ഷമായി പ്രതികരിച്ചത്. രമ്യ രാഷ്ര്ടീയ നേട്ടത്തിനുവേണ്ടി ശ്രമിക്കുകയാണ്. വിജയരാഘവനെതിരെ ഒരു പരാതി പോലും രമ്യ ഇതുവരെ നല്‍കിയിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
രമ്യക്കെതിരെ നടന്ന പരാമര്‍ശത്തിന് ശേഷം വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു. വിജയരാഘവനെതിരെ ഉള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കേസ് എടുത്തിട്ടുണ്ടോ എന്നുപോലും അന്വേഷിക്കാതെ വനിത കമ്മിഷനെതിരെ നടത്തിയ പരാമര്‍ശം മോശമായെന്നും ജോസഫൈന്‍ വ്യക്തമാക്കി. തൊടുപുഴയില്‍ സിറ്റിങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
നവോത്ഥനത്തിന് വേണ്ടിയും സ്ത്രീകളുടെ സമത്വത്തിനും വേണ്ടി പോരാടും എന്ന് പറയുന്ന സര്‍ക്കാരില്‍ നിന്നും വനിതാ കമ്മീഷനില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അത് ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചിരുന്നു.
സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ സ്ത്രീകള്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടതെന്നും രമ്യ പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി നീതി നേടിത്തരേണ്ടത് വനിതാ കമ്മീഷന്റെ കടമയാണ്. നിയമത്തെ പറ്റി അറിവില്ലാത്ത സ്ത്രീകള്‍ അതാണ് വനിതാ കമ്മീഷനില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും രമ്യ പറഞ്ഞു.
from mangalam.com http://bit.ly/2JIdsaW
via IFTTT
No comments:
Post a Comment