ന്യൂഡല്‍ഹി: തോല്‍വിയുടെ പശ്ചാത്തലത്തില്‍ വീണ്ടും രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തോല്‍വി ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന എഐസിസി പ്രവര്‍ത്ത സമിതി യോഗത്തിലാണ് വീണ്ടും രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കടുത്ത നിരാശയില്‍ ആയിരുന്ന രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രാത്രി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, സോണിയാ ഗാന്ധി അതില്‍ നിന്നും തടയുകയായിരുന്നു. തുടര്‍ന്നും രാജി നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മാത്രമാണ് എഐസിസി രാജി കാര്യം അംഗീകരിക്കാന്‍ സാധ്യതയുള്ളു.
ഇപ്പോള്‍ രാജി വയ്ക്കുന്നത് താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം കുറയുമെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചതിന് കേരളത്തിലെ ജനങ്ങളോട് രാഹുല്‍ നന്ദിയും പറഞ്ഞു. അമേഠിയിലെ തോല്‍വി അംഗീകരിക്കുന്നതായി പറഞ്ഞ രാഹുല്‍ സ്‌നേഹത്തോടെ സ്മൃതി സ്വന്തം മണ്ഡലം നോക്കട്ടെയെന്ന് ആശംസിക്കുന്നതായും പറഞ്ഞു.
from mangalam.com http://bit.ly/2M7JDTt
via IFTTT
No comments:
Post a Comment