എന്‍എസ്എസ് വോട്ടുകള്‍ കിട്ടിയില്ലെന്ന് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

എന്‍എസ്എസ് വോട്ടുകള്‍ കിട്ടിയില്ലെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഎസ്എസ് വോട്ടുകൾ കിട്ടാതിരുന്നത് കുമ്മനം രാജശേഖരന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തൽ. സിപിഎമ്മിനെ തോൽപിക്കാനുള്ള വാശി എൻഎസ്എസ് വോട്ടുകളെ തിരുവനന്തപുരത്ത് സ്വാധീനിച്ചെന്ന് ബിജെപി നേതാവ് ഒ. രാജഗോപാൽ പറഞ്ഞു. കുമ്മനത്തെ തോൽപിക്കാൻ എതിർത്ത് വോട്ട് ചെയ്യരുതെന്നും മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അഭ്യർഥിച്ചിരുന്നതാണ്. നിഷ്പക്ഷമായി വോട്ട് ചെയ്യണമെന്ന് എൻഎസ്എസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നായർ വോട്ടുകൾ കിട്ടിയില്ല. സമദൂര നിലപാടാണെന്നാണ് എൻഎസ്എസ് പറഞ്ഞിരുന്നത്. ബൂത്തടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ എൻഎസ്എസിന്റെ വോട്ട് ഘടന മനസ്സിലാകും. എൻഎസ്എസിന്റെ എത്ര വോട്ടുകൾ ബിജെപിക്ക് കിട്ടിയെന്ന് ബിജെപി പരിശോധിക്കുമെന്നും ഒ. രാജഗോപാൽ പറഞ്ഞു. പത്തനംതിട്ടയിൽ പിന്തുണ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും തിരുവനന്തപുരത്ത് മനഃസാക്ഷി വോട്ടുകൾ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ മൂന്നാമതായത് പ്രതീക്ഷിച്ച എൻഎസ്എസ് സഹായം കിട്ടാതിരുന്നതിനാലാണെന്നും ബിജെപി കരുതുന്നു. Content Highlights:bjp on nss votes lok sabha election, thiruvananthapuram, pathanamthitta


from mathrubhumi.latestnews.rssfeed http://bit.ly/2EvsgWi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages