മോദിയുടെ ക്ഷണം കമല്‍ ഹാസന്‍ സ്വീകരിക്കുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

മോദിയുടെ ക്ഷണം കമല്‍ ഹാസന്‍ സ്വീകരിക്കുമോ?

ലോക്​സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാൻഒരുങ്ങുകയാണ് നരേന്ദ്ര മോദി. മെയ് 30 നാണ് സത്യപ്രതിജ്ഞാചടങ്ങ്. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളിൽ രജനീകാന്ത്, കമൽ ഹാസൻ എന്നിവരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മക്കൾ നീതി മയ്യം നേതാവും മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകനുമായ കമൽ ഹാസൻ ചടങ്ങിൽ പങ്കെടുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. മോദിയുടെ ക്ഷണം കമൽ സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. എന്നാൽ രജനീകാന്ത് പങ്കെടുക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിയെ അഭിനന്ദിച്ച് രജനീകാന്ത് ട്വീറ്റ് ചെയ്തത് വലിയ ചർച്ചയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രണ്ടു ദ്രാവിഡ പാർട്ടികളും പരാജയപ്പെട്ടെന്നും ആ കുറവ് നികത്താനാണ് താൻ മക്കൾ നീതി മയ്യവുമായി (എം.എൻഎം) ഇറങ്ങിയിരിക്കുന്നതെന്നുമായിരുന്നു പാർട്ടി രൂപീകരിക്കുമ്പോൾ കമൽ ഹാസൻ പറഞ്ഞത്. ഈ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും ജയിച്ചില്ലെങ്കിലും അടുത്ത നിയമസഭയിൽ കുറേ മണ്ഡലങ്ങളിൽ ജയവും തോൽവിയും നിർണയിക്കാൻ പറ്റുന്ന സ്വാധീനമാവാൻ അദ്ദേഹത്തിന്റെ പാർട്ടിക്കു കഴിയുമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ പറയുന്നത്. പ്രചാരണത്തിനിടെ ഒരു ഘട്ടത്തിൽ പാർട്ടിയുടെ രണ്ടോ മുന്നോ സ്ഥാനർഥികൾക്ക് വിജയസാധ്യത പോലും കൽപ്പിച്ചവരുണ്ട്. പക്ഷേ അങ്ങനെ സംഭവിച്ചില്ലെങ്കിലും നാലു സ്ഥാനാർഥികൾ ഒരു ലക്ഷത്തിനും മീതെ വോട്ടു പിടിച്ചു.ചെന്നൈ സൗത്തിൽ ആർ. രംഗരാജൻ 1,35,465 വോട്ടും കോയമ്പത്തൂരിൽ ആർ. മഹേന്ദ്രൻ 1,45,104 വോട്ടും ചെന്നൈ നോർത്തിൽ എ.ജി. മൗര്യ 1,31,067 വോട്ടും ശ്രീപെരുമ്പത്തൂരിൽ എം ശ്രീധർ 1,35,525 വോട്ടും നേടി. പാർട്ടിയുടെ മറ്റൊരു വിജയപ്രതീക്ഷയായിരുന്ന ചെന്നൈ സെൻട്രലിൽ കമീല നാസർ 92,249 വോട്ടും നേടി. പത്തു ശതമാനത്തിലേറെ വോട്ട് ഇക്കൂട്ടത്തിലെ ചില മണ്ഡലങ്ങളിൽ കിട്ടി. കമൽ ഹാസൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. Content Highlights:Narendra Modi invites kamal haasan rajanikanthto swearing in ceremony may 30,bjp lok sabha election victory


from mathrubhumi.latestnews.rssfeed http://bit.ly/2wy6bCl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages