മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ്38 പോയന്റ് ഉയർന്ന് 39722ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ11941ലുമെത്തി. ബിഎസ്ഇയിലെ 633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. എഫ്എംസിജി, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകളാണ് സമ്മർദത്തിൽ. ലോഹം, വാഹനം, ഇൻഫ്ര, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, സൺ ഫാർമ, ഐഒസി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, സിപ്ല, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2Md8OEh
via
IFTTT
No comments:
Post a Comment