ഗോഡ്‌സെ അനുകൂല പ്രസ്താവന; പ്രഗ്യാ സിംഗിന് മാപ്പില്ലെന്ന് പ്രധാനമന്ത്രി മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ഗോഡ്‌സെ അനുകൂല പ്രസ്താവന; പ്രഗ്യാ സിംഗിന് മാപ്പില്ലെന്ന് പ്രധാനമന്ത്രി മോഡി

ന്യൂഡല്‍ഹി: ഗോഡ്‌സെയെ പിന്തുണച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ഭാഷ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ പ്രസ്താവനയില്‍ പ്രഗ്യ മാപ്പ് പറഞ്ഞു. എന്നാല്‍ തനിക്ക് പ്രഗ്യയോട് ക്ഷമിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യഝസ് 24 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഗോഡ്‌സെയെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും പറഞ്ഞത് അംഗീകരിക്കാനാകില്ല. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി നേതാക്കളുടെ ഗോഡ്‌സെ അനകൂല പ്രസ്താവന നിരന്തരം തലവേദന ആയതോടെയാണ് പ്രധാനമന്ത്രി തന്നെ പ്രഗ്യയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു എന്നാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പ്രസ്താവിച്ചത്. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ പ്രഗ്യാ സിംഗിനെ ബി.ജെ.പി തള്ളിപ്പറഞ്ഞു. ബി.ജെ.പി നേതൃത്വം കൈവിട്ടതോടെ പ്രഗ്യാ സിംഗ് മാപ്പ് പറഞ്ഞിരുന്നു.

നേതാക്കളുടെ വിവാദ പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പ്രസ്താവിച്ചിരുന്നു. ഗോഡ്‌സെയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ പ്രഗ്യാ സിംഗ്, നളിന്‍ കുമാര്‍ കട്ടീല്‍, അനന്ത് കുമാര്‍ ഹെ്ഗ്‌ഡെ എന്നിവരില്‍ നിന്ന് വിശദീകരണം തേടിയതായും അമിത് ഷാ വ്യക്തമാക്കി. അതിനിടെ മഹാത്മാ ഗാന്ധിയെ പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച പാര്‍ട്ടി വക്താവ് അനില്‍ സൗമിത്രയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു.



from mangalam.com http://bit.ly/2WN2aFz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages