സൗദിയിൽ എണ്ണ പൈപ്പ് ലൈനുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനെന്ന് സൗദി അറേബ്യ : ആക്രമണം നടത്താൻ ഏഴ് ഡ്രോണുകൾ ഉപയോഗിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

സൗദിയിൽ എണ്ണ പൈപ്പ് ലൈനുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനെന്ന് സൗദി അറേബ്യ : ആക്രമണം നടത്താൻ ഏഴ് ഡ്രോണുകൾ ഉപയോഗിച്ചു

റിയാദ് : സൗദിയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അറാംകൊ എണ്ണ പൈപ്പ് ലൈനുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനും ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾക്കുമാണെന്ന് യു.എൻ രക്ഷാസമിതിക്ക് നൽകിയ കത്തിൽ സൗദി അറേബ്യ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമിയാണ് രക്ഷാസമിതിക്ക് കത്ത് നൽകിയത് . ആക്രമണങ്ങൾ നടത്തുന്നതിന് മിലീഷ്യകൾ ഏഴു ഡ്രോണുകൾ ഉപയോഗിച്ചതായും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . ആക്രമണങ്ങളെ തുടർന്ന് പൈപ്പ് ലൈനുകൾ പരിശോധനക്കായി സൗദി അറാംകൊ താൽക്കാലികമായി അടച്ചിരുന്നു. പൈപ്പ്‌ലൈനുകളിൽ അഫീഫിലും ദവാദ്മിയിലുമുള്ള പമ്പിംഗ് നിലയങ്ങൾക്കു നേരെയാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തിൽ എട്ടാം നമ്പർ പമ്പിംഗ് നിലയത്തിൽ അഗ്നിബാധയുണ്ടായിരുന്നു. ആക്രമണങ്ങൾക്കിരയായ എണ്ണ പൈപ്പ് ലൈനുകൾ വഴി സൗദി അറാംകൊ എണ്ണ പമ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട് .

കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ തീരത്തു വെച്ച് നാലു എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ വിശദീകരിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് യു.എന്നിലെ സൗദി, യു.എ.ഇ അംബാസഡർമാർ സംയുക്ത കത്തും കൈമാറി. സമുദ്ര ഗതാഗത, ആഗോള വാണിജ്യ സുരക്ഷക്കും കപ്പലുകളിലെ ജീവനക്കാരുടെ ജീവനും ആക്രമണങ്ങൾ ഭീഷണി സൃഷ്ടിച്ചു. പരിസ്ഥിതി ദുരന്തത്തിനുള്ള സാധ്യത ആക്രമണങ്ങൾ വർധിപ്പിച്ചതായും സംയുക്ത കത്തിൽ സൗദി അറേബ്യയും യു.എ.ഇയും പറഞ്ഞു.
ആക്രമണങ്ങൾക്കിരയായ എണ്ണ പൈപ്പ് ലൈനുകൾ വഴി സൗദി അറാംകൊ എണ്ണ പമ്പിംഗ് പുനരാരംഭിച്ചു. ആക്രമണങ്ങളെ തുടർന്ന് പൈപ്പ് ലൈനുകൾ പരിശോധനക്കായി സൗദി അറാംകൊ താൽക്കാലികമായി അടച്ചിരുന്നു. പൈപ്പ്‌ലൈനുകളിൽ അഫീഫിലും ദവാദ്മിയിലുമുള്ള പമ്പിംഗ് നിലയങ്ങൾക്കു നേരെയാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തിൽ എട്ടാം നമ്പർ പമ്പിംഗ് നിലയത്തിൽ അഗ്നിബാധയുണ്ടായിരുന്നു.

സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ യു.എൻ രക്ഷാസമിതിയിൽ യു .എന്നും ,കുവൈത്തും അപലപിച്ചു. രാജ്യസുരക്ഷ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പിന്തുണ നൽകുമെന്ന് യു.എന്നിലെ കുവൈത്ത് പ്രതിനിധി സംഘം ആക്ടിംഗ് ചാർജ് ഡി അഫയേഴ്‌സ് ബദ്ർ അൽമുനീഖ് പറഞ്ഞു. സൗദി അറേബ്യക്കെതിരെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ സുരക്ഷാ ഭദ്രതക്ക് ഭീഷണിയാണെന്നും ബദ്ർ അൽമുനീഖ് വ്യക്തമാക്കി .

-ചെറിയാന്‍ കിടങ്ങന്നൂര്‍



from mangalam.com http://bit.ly/2E9yV8z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages