ലഖ്നൗ: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വീണ്ടു തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു. അവരാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത്. വിദ്യാസാഗറിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ പ്രതിമ അതേയിടത്തു തന്നെ സ്ഥാപിക്കും- പ്രധാനമന്ത്രി ഉത്തർപ്രദേശിലെ മൗവിലെ തിരഞ്ഞെടുപ്പുറാലിയിൽ പറഞ്ഞു. PM Modi in Mau: We saw hooliganism by TMC workers again during Bhai Amit Shahs roadshow in Kolkata, they vandalized Ishwar Chandra Vidyasagars statue. We are committed to Vidyasagars vision and will install his grand statue at the same spot pic.twitter.com/avn1VN1QQ8 — ANI UP (@ANINewsUP) May 16, 2019 ചൊവ്വാഴ്ച കൊൽക്കത്തയിൽ അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പു റാലിക്കിടെ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. വിദ്യാസാഗർ കോളേജിൽ സ്ഥാപിക്കപ്പെട്ടിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ അർധകായപ്രതിമ സംഘർഷത്തിൽ തകർപ്പെടുകയും ചെയ്തു. ബി ജെ പി പ്രവർത്തകരാണ് പ്രതിമ തകർത്തതെന്ന ആരോപണവുമായി തൃണമൂൽ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. കുറച്ചുമാസങ്ങൾക്കു മുമ്പ് പടിഞ്ഞാറൻ മേദ്നിപുറിൽവെച്ച് തന്റെ റാലിയിൽ കടന്ന് തൃണമൂൽ പ്രവർത്തകർ തെമ്മാടിത്തരം കാണിച്ചു. ഇതിനു ശേഷം താക്കൂർനഗറിൽ തനിക്ക് പ്രസംഗം വെട്ടിച്ചുരുക്കി വേദി വിടേണ്ടിവന്നുവെന്നും മോദി പറഞ്ഞു. content highlights:narendra modi attacks trinmool congress
from mathrubhumi.latestnews.rssfeed http://bit.ly/2Q7pBGM
via
IFTTT
No comments:
Post a Comment