കൊച്ചി: കെവിൻകൊലക്കേസിലെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. കേസിലെ 27-ാംസാക്ഷി അലൻ, 98-ാം സാക്ഷി സുലൈമാൻ എന്നിവരാണ് മൊഴിമാറ്റിയത്. പുനലൂർ നെല്ലിപ്പള്ളി പെട്രോൾ പമ്പിൽവെച്ച്ചാക്കോ ഒഴികെയുള്ള പ്രതികൾ കാറിലെത്തി പെട്രോൾ അടിച്ചു. ശേഷം പമ്പിന്റെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഗൂഢാലോചന നടത്തി. അതിന് ശേഷംകോട്ടയം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു കേസിലെ 27ാം സാക്ഷി അലന്റെ മൊഴി. എന്നാൽ ഇന്ന് കോടതിൽ ഇയാൾമൊഴി മാറ്റിപറയുകയായിരുന്നു. എട്ടാം പ്രതി നിഷാദിന്റെ വീട്ടിൽ നിന്ന് ഫോൺ വീണ്ടെടുക്കുന്നത് കണ്ടുവെന്നായിരുന്നു സുലൈമാന്റെ മൊഴി. നേരത്തെ പോലീസിന് നൽകിയ മൊഴി സുലൈമാനും മാറ്റിപ്പറയുകയായിരുന്നു. കേസിൽ ഇതുവരെ അഞ്ച് സാക്ഷികൾ മൊഴിമാറ്റിപ്പറഞ്ഞു. എന്നാൽ സുപ്രധാനമൊഴികൾ നേരത്തേ തന്നെ രേഖപ്പെടുത്തിയതുകൊണ്ട് ഈ മൊഴിമാറ്റം കേസിനെ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്നത് അവസാനഘട്ടത്തിലായിരിക്കും. Content Highlights:Kevin murder case,witness change statement
from mathrubhumi.latestnews.rssfeed http://bit.ly/2vZSSKj
via
IFTTT
No comments:
Post a Comment