‘ചെയ്യന്‍ വന്നത് താമരയ്ക്ക്, കുത്തേണ്ടി വന്നത് കൈപ്പത്തിക്ക്’ ; രാഹുലിന് വേണ്ടി അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്തു പിടിക്കുന്നെന്ന് സ്മൃതി ഇറാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

‘ചെയ്യന്‍ വന്നത് താമരയ്ക്ക്, കുത്തേണ്ടി വന്നത് കൈപ്പത്തിക്ക്’ ; രാഹുലിന് വേണ്ടി അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്തു പിടിക്കുന്നെന്ന് സ്മൃതി ഇറാനി

അമേഠി: അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുന്ന അമേഠിയില്‍ രാഹുലിന് വേണ്ടി കോണ്‍ഗ്രസ് ബൂത്ത് പിടുത്തം നടത്തുന്നെന്ന ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ബൂത്ത് പിടുത്തം നടത്താനായി അമേഠിയില്‍ രാഹുല്‍ ആളെ ഇറക്കിയിരിക്കുകയാണെന്നും താമരയ്ക്ക് വോട്ടു ചെയ്യാനെത്തിയ താന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ നിര്‍ബ്ബന്ധിതമായെന്ന് ഒരു വോട്ടര്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ട്വിറ്ററിലാണ് ആരോപണം.

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മഷന്‍അടിയന്തിരമായി ഇടപെടണമെന്ന് സ്മൃതിയുടെ ട്വീറ്റില്‍ പറയുന്നു. താമരയ്ക്ക് കുത്താന്‍ എത്തിയയാളാണ് താനെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും പ്രായമായ ഒരു സ്ത്രീ പറയുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്. നേരത്തേയും രാഹുലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ട്വിറ്ററില്‍ എത്തിയിരുന്നു. രാഹുല്‍ ട്രസ്റ്റിയായിട്ടുളള അമേഠിയിലെ ഒരു ആശുപത്രി ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള രോഗിക്ക് ചികിത്സ നിഷേധിച്ചു എന്ന ആരോപണമാണ് സ്മൃതി ട്വിറ്ററിലൂടെ നടത്തിയത്. അതേസമയം ആരോപണം അമേഠിയിലെ സഞ്ജയ്ഗാന്ധി ആശുപത്രി അധികൃതര്‍ തള്ളിയിട്ടുണ്ട്.

അടിസ്ഥാന രഹിതമായ ആരോപണം എന്നാണ് ആശുപത്രി പറയുന്നത്. ഇതുവരെ ദേശീയാരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണം 200 ല്‍ ലധികം പേര്‍ക്ക് നല്‍കിയതായിട്ടാണ് ആശുപത്രി പറയുന്നത്. രോഗിയുടെ ബന്ധുക്കളില്‍ ഒരാള്‍ ആക്ഷേപം നടത്തുന്നതിന്റെ ഒരു വീഡിയോ ദൃശ്യം കൂടി പോസ്റ്റ് ചെയ്താണ് സ്മൃതി ഇറാനി ഇക്കാര്യം ആരോപിച്ചത്. മതിയായ ചികിത്സ കിട്ടാത്തതിനാല്‍ അമ്മാവന്‍ മരിച്ചുപോയെന്നും ഇയാള്‍ ആവലാതിപ്പെടുന്നുണ്ട്. താന്‍ ഞെട്ടിപ്പോയെന്നും ഒരിക്കലും ഇങ്ങിനെ ഒരാളും തരം താഴുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കാനാകില്ലെന്നുമാണ് സ്മൃതി പ്രതികരിച്ചത്. കയ്യില്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉണ്ടായിട്ടും രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സ നിഷേധിച്ചെന്നായിരുന്ന സ്മൃതി ട്വിറ്ററില്‍ കുറിച്ചത്.



from mangalam.com http://bit.ly/2vBxivJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages