ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി എന്‍.ഡി.എ നേതാക്കള്‍. ശിരോമണി അകാലിദള്‍ ദേശീയ വക്താവ് മഞ്ജിന്ദര്‍ സിംഗ് സിര്‍സയാണ് ഇത്തവണ രാജീവിനെതിരെ രംഗത്തെത്തിയത്. രാജീവ് ഗാന്ധി 'ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആള്‍ക്കൂട്ട അക്രമകാരിയായിരുന്നു'വെന്നാണ് സിര്‍സയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിവാദ പരാമര്‍ശം കത്തിനില്‍ക്കുന്നതിനിടെയാണ് സിര്‍സയുടെ പരാമര്‍ശവും. രാജീവ് ഗാന്ധിയുടെ അവസാനകാലം ഒന്നാന്തരം അഴിമതിക്കാരനായിട്ടായിരുന്നുവെന്ന് ബോഫോഴ്‌സ് കേസിനെ ഓര്‍മ്മിപ്പിച്ച് മോഡി പറഞ്ഞതാണ് വിവാദമായത്.
അകാലിദള്‍ നേതാവിന്റെ പരാമര്‍ശം കുറച്ചുകൂടി കടന്നകൈ ആയിരുന്നു. 'ഒരു പ്രത്യേക സമുദായത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണം സംഘടിപ്പിച്ച' ലോകത്തെ ഏക പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്നാണ് ഞായറാഴ്ച സിര്‍സ പ്രസംഗിച്ചത്. രാജീവ് ഗാന്ധി ഒന്നാന്തരം അഴിമതിക്കാരനായിരുന്നുവെന്ന പ്രധാനമന്ത്രി മോഡി പറഞ്ഞത് തികച്ചും ശരിയാണ്. എന്നാല്‍ അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ട ആക്രമണകാരി കൂടിയായിരുന്നു' മഞ്ജിന്ദര്‍ സിംഗ് സിര്‍സ പറയുന്നു.
സിഖുകാര്‍ക്കെതിരെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല രാജീവ് ചെയ്തത്, അങ്ങനെ ചെയ്യുന്നവരെ സംരക്ഷിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തിരുന്നു-സിര്‍സ ആരോപിച്ചു.
1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കുറ്റക്കാരാണെന്നും ഇരകളുടെ കുടുംബങ്ങളോട് സഹപാതം പ്രകടിപ്പിക്കാന്‍ പരാജയപ്പെട്ടുവെന്നും തുറന്നുപറയാന്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി തയ്യാറാകുന്നില്ലെന്നും മഞ്ജിന്ദര്‍ സിംഗ് സിര്‍സ ചോദിക്കുന്നു.
from mangalam.com http://bit.ly/2PNDDxn
via IFTTT
No comments:
Post a Comment