ന്യുഡല്‍ഹി: ഡല്‍ഹിയിലെ മോട്ടി നഗറില്‍ റോഡ് ഷോയ്ക്കിടെ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അടിച്ചയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി സെക്ഷന്‍ 323 പ്രകാരമാണ് കേസ്. സുരേഷ് ചൗഹാന്‍ എന്നയാളാണ് ഇന്നലെ കെജ്‌രിവാളിനെ അടിച്ചത്.
റോഡ് ഷോയ്ക്കിടെ കെജ്‌രിവാള്‍ സഞ്ചരിച്ചിരുന്ന തുറന്ന വാഹനത്തിന്റെ ബോണറ്റില്‍ കയറിയ സുരേഷ് കെജ്‌രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു. ഇയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നു. പാര്‍ട്ടിയിലെ നേതൃത്വത്തിന്റെ നിലപാടിലുള്ള അതൃപ്തിയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം.
എന്നാല്‍ പോലീസ് നിലപാടിനെ തള്ളി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. സുരേഷ് ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് എ.എ.പി പറയുന്നു. ഇക്കാര്യം അയാളുടെ ഭാര്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുരേഷ് തികഞ്ഞ മോഡി ഭക്തനാണെന്നും ആരെങ്കിലും മോഡിക്കെതിരെ പറഞ്ഞാല്‍ അയാള്‍ക്ക് സഹിക്കില്ലെന്നും ഭാര്യ പറഞ്ഞതായി സൗരഭ് ഭരദ്വാജ് എം.എല്‍.എ ട്വീറ്റ് ചെയ്തു. അയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് അക്രമിയുടെ ഭാര്യ പറയുന്നു. എന്നാല്‍ എ.എ.പി പ്രവര്‍ത്തകാനാണെന്നാണ് പോലീസിന്റെ അവകാശവാദമെന്ന് ഉപമുഖ്യമന്ത്രി മനോജ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
from mangalam.com http://bit.ly/2Y2HA3W
via IFTTT
No comments:
Post a Comment