ഭോപാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസ്. ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കൂറിന് നല്‍കിയ മറുപടിയാണ് സീതാറാം യെച്ചൂരിയെ കുരുക്കിയത്. ഇതിനെതിരെ ബാബാരാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്.
രാമായണത്തിലും മഹാഭാരതത്തിലും അക്രമം ഉണ്ടെന്ന പരാമര്‍ത്തിനെതിരെയാണ് യെച്ചൂരിക്കെതിരെ പരാതി നല്‍കിയത്. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലൂടെ എഴുതിയ ലേഖനത്തിലാണ് യെച്ചൂരിയുടെ പരാമര്‍ശം. ഹിന്ദുത്വ വോട്ട് ബാങ്കിനെ ഏകീകരിക്കാനുള്ള ശ്രമമാണ് ഭോപ്പാലില്‍ പ്രജ്ഞാ സിങ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. രാജ്യത്ത് പല രാജാക്കന്മാരും തലവന്മാരും യുദ്ധം നയിച്ചിട്ടുണ്ട്. രാമായണത്തിലും മഹാഭാരത്തിലും വിവിധ അക്രമങ്ങളെക്കുറിച്ച് ധാരാളമായി പറയുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് അക്രമത്തില്‍ ഏര്‍പ്പെടാനാകില്ലെന്നതു തെറ്റിദ്ധാരണയാണ്' എന്നായിരുന്നു യെച്ചൂരിയുടെ ലേഖനത്തിലെ പരാമര്‍ശം.
ഹിന്ദുക്കളാരും അക്രമകാരികളല്ലെന്ന പ്രജ്ഞയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് യെച്ചൂരി പരാമര്‍ശം നടത്തിയത്. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ പറയുന്നത്. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് യെച്ചൂരി രാമായണവും മഹാരഭാരതവും മുന്‍നിര്‍ത്തി മറുപടി നല്‍കിയത്. സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ബിജെപി വക്താവ് ജി.വി. എല്‍. നരസിംഹ റാവു ,ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവര്‍ രംഗത്തെത്തിയിരുന്നു.
from mangalam.com http://bit.ly/2H0OP6N
via IFTTT
No comments:
Post a Comment