ബംഗളുരു: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ. തന്റെ പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ദേവഗൗഡ പറഞ്ഞു. മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെയാണ് ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്.
തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ല. 23ന് ഫലം വരുമ്പോള്‍ ചിത്രം വ്യക്തമാകും-ദേവഗൗഡ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് വെങ്കിടേശ്വര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ദേവഗൗഡ. മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും മറ്റ് കുടുംബാംഗങ്ങളും ദേവഗൗഡയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
JD(S) Chief and Former Prime Minister HD Deve Gowda: We are with Congress, I don't want to speak anything more. On 23rd results will come, clear picture will be known to the entire country & what further development takes place. pic.twitter.com/sxbgQXwV2D— ANI (@ANI) May 18, 2019
യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി മെയ് 23ന് വിളിച്ചിരിക്കുന്ന എന്‍.ഡി.എ ഇതര കക്ഷികളുടെ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു. എങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും ദേവഗൗഡ പറഞ്ഞു.
from mangalam.com http://bit.ly/2w2z09F
via IFTTT
No comments:
Post a Comment