നഗ്ന പൂജ ആചാര്യനെതിരെ മൊഴി നല്‍കി മുന്‍ 'അടിമ'; സ്ത്രീകള്‍ നഗ്നരായി ആരാധനയ്‌ക്കെത്തി ആചാര്യന് ചുറ്റും തറയിലിരിക്കണം, പഠിപ്പിക്കുന്നത് തത്വശാസ്ത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

നഗ്ന പൂജ ആചാര്യനെതിരെ മൊഴി നല്‍കി മുന്‍ 'അടിമ'; സ്ത്രീകള്‍ നഗ്നരായി ആരാധനയ്‌ക്കെത്തി ആചാര്യന് ചുറ്റും തറയിലിരിക്കണം, പഠിപ്പിക്കുന്നത് തത്വശാസ്ത്രം

ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ വിവാദ നഗ്ന പൂജ ആചാര്യന്‍ കെയ്ത് റനീരെയ്‌ക്കെതിരെ മുന്‍ അടിമ സ്ത്രീകളില്‍ ഒരാള്‍ കോടതിയില്‍ മൊഴി നല്‍കി. സ്ത്രീകള്‍ നഗ്നരായി ആരാധനയ്ക്ക് എത്തണമെന്നാണ് ആചാര്യന്റെ നിര്‍ദേശം. ആചാര്യന് ചുറ്റം അവര്‍ തറയിലിരിക്കണം. കസേരയിലിരിക്കുന്ന ആചാര്യന്‍ തുടര്‍ന്ന് ഇവരെ തത്വശാസ്ത്രം പഠിപ്പിക്കുമെന്ന് അടിമകളിലൊരാളായിരുന്ന ലോറണ്‍ സല്‍സ്മാന്‍ ബ്രൂക്ക്‌ലിനിലെ വിചാരണകോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

തങ്ങളുടെ യോഗങ്ങളില്‍ ആചാര്യന്‍ കെയ്ത് റനീരെ മാത്രമാണ് വസ്ത്രം ധരിച്ച് എത്തുക. എന്തെങ്കിലും കാരണത്താല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍, സ്ത്രീകള്‍ തങ്ങളുടെ നഗ്നചിത്രമെടുത്ത്, അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം ചേര്‍ത്ത്, അയച്ചുനല്‍കും. അടിമകളെ എല്ലാവരേയും ഒരുപോലെയാണ് ആചാര്യന്‍ കണ്ടിരുന്നത്. അതിനാല്‍ എല്ലാവരും സന്തുഷ്ടരുമായിരുന്നു- 42 കാരി സല്‍സ്മാന്‍ പറയുന്നു.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായാണ് കെയ്ത് റനീരെ അറിയപ്പെട്ടിരുന്നത്. നഗ്ന പൂജയായിരുന്നു പ്രധാന ആരാധന. ലൈംഗിക കച്ചവടം നടത്തി, കുട്ടികളുടെ നഗ്നചിത്രമെടുത്തു Nxivm എന്ന ഗ്രൂപ്പില്‍ ഉപയോഗിച്ചു, ആരാധനയുടെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി, തന്റെ ആജ്ഞകള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കെയ്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അവശേഷിക്കുന്ന കാലം കെയ്തിന് ജയിലില്‍ കഴിയേണ്ടിവരും. എന്നാല്‍ Nxivm ഗ്രൂപ്പില്‍ സ്ത്രീകള്‍ സ്വയമേവ അംഗമായവരാണെന്നും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ആരും അവരെ ഒന്നും ചെയ്തിട്ടില്ലെന്നും കെയ്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

കേസിലെ സാക്ഷികളുടെ വിസ്താരം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. Nxivm ഗ്രൂപ്പ് അധ്യാപകന്‍ കെയ്തിനെ 'ദൈവത്തിന്റെ വകഭേദമായാണ്' പഠിപ്പിച്ചിരുന്നതെന്നും തന്റെ അനുയായികള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നുമാണ് പഠിപ്പിച്ചിരുന്നതെന്നും സാക്ഷികള്‍ പറയുന്നു.

ആരാധനയുടെ പേരില്‍ കുട്ടികള്‍ അടക്കമുള്ളവരെ കെയ്ത് പട്ടിണിക്കിട്ടിരുന്നുവെന്നും തങ്ങള്‍ തീര്‍ത്തും മെലിഞ്ഞുപോയിരുന്നുവെന്നും 12കാരിയായ മാര്‍ക് വിസെന്റെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. കെയ്തും മറ്റുള്ളവരും ചേര്‍ന്ന് മെക്‌സിക്കോ സ്വദേശിയായ ഒരു യുവതിയെ രണ്ടു വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും സല്‍സ്മാന്‍ മൊഴി നല്‍കി. യുവതികളുടെ നഗ്നചിത്രവും എടുത്ത് ഇവര്‍ സൂക്ഷിച്ചിരുന്നു. ആജ്ഞകള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നവരെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു രീതി.

തന്റെ അമ്മ നാന്‍സിയാണ് 1998ല്‍ കെയ്ത് റനീരെയെ തനിക്ക് പരിചയപ്പെടുത്തിയത്. അമ്മ Nxivm ഗ്രൂപ്പിന്റെ അധ്യക്ഷയുമായിരുന്നു. അന്ന് തനിക്ക് 21 വയസ്സായിരുന്നു പ്രായം. വൈകാതെ കെയ്തുമായി താന്‍ ശാരീരികമായി അടുത്തു. വര്‍ഷങ്ങളോളം ആ ബന്ധം തുടര്‍ന്നിരുന്നു. അന്ന് അദ്ദേഹം തനിക്ക് ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു. തന്റെ ഏറ്റവും പ്രധാനപ്പെട്ടയാളുമായിരുന്നുവെന്ന് സല്‍സ്മാന്‍ പറയുന്നു.



from mangalam.com http://bit.ly/2JOn1V8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages